Post Header (woking) vadesheri

മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.

Above Post Pazhidam (working)

കോഴിക്കോട്: മദ്യം നൽകി നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജതമാക്കിയതായി പൊലീസ് അറിയിച്ചു. ബലമായി മദ്യം നൽകിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയിൽ പറയുന്നു.

Ambiswami restaurant

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ട് പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു.

Second Paragraph  Rugmini (working)

പെൺകുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണ്. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാണെന്നും കസബ സിഐ അറിയിച്ചു

Third paragraph