Post Header (woking) vadesheri

മദ്യപിച്ചു പാമ്പാകുന്ന പാപ്പാന്റെ കൂടെ ആനയെ എഴുള്ളിപ്പിനയച്ച ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണം : വെങ്കിടാചലം

Above Post Pazhidam (working)

ഗുരുവായൂർ : മദ്യപിച്ച് മദം പൊട്ടുന്ന പാപ്പാന്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനയെ അയച്ച ദേവസ്വ ത്തിലെ ഉദ്യോഗസ്ഥർ, , ആനയുടെ പാപ്പാൻ എന്നിവർ ക്കെതിരെ കേസ് എടുക്കണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് വനം വകുപ്പിനും , പോലിസിനും പരാതി നൽകിയതായി ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ചെയർമാൻ വെങ്കിടാചലം അഭിപ്രായപ്പെട്ടു .

Ambiswami restaurant

കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് കൊണ്ടുവന്ന ഗുരുവായൂർ ദേവസ്വത്തിലെ ഗജേന്ദ്ര എന്ന ആനയുടെ പാപ്പാൻ മോഹനൻ ആണ് അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ രണ്ടാം പാപ്പാനും നാട്ടുകാരും ചേർന്ന് ആനക്കരികിൽ കസേരയിൽ ഇരുത്തിയാണ് ഉത്സവം പൂർത്തിയാക്കിയത്. പാപ്പാൻ വെള്ളത്തിൽ മുങ്ങി പാമ്പായിട്ടും ആന കുഴപ്പം ഒന്നും ഉണ്ടാക്കതെ ഉത്സവം പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ്‌ ഉത്സവ കമ്മറ്റിക്കാർ

Second Paragraph  Rugmini (working)