Post Header (woking) vadesheri

വാടാനപ്പള്ളി ബീച്ച് റോഡിൽ വൻ തീപിടുത്തം, ഏഴു കടകൾ കത്തി നശിച്ചു.

Above Post Pazhidam (working)

ചാവക്കാട് : വാടാനപ്പള്ളി ബീച്ച് റോഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ 5 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തിനശിച്ചു. ഹാപ്പി ട്രാവൽസ്, അനൂസ് മൊബൈൽ, ഇലക്ടിക് വൈൻ്റിംഗ് ഷോപ്പ്, ചപ്പൽ സിറ്റി,നവീന ബ്യൂട്ടി സലൂൺ എന്നിവ പൂർണ്ണമായും ഹോട്ടൽ, പച്ചക്കറിക്കട എന്നിവ ഭാഗികമായും കത്തി നശിച്ചു.

Ambiswami restaurant

രാത്രി 8.45 യോടെ ഇലക്ടിക് വൈൻ്റിംഗ് കടയിലാണ് ആദ്യം തീയും പുകയും കണ്ടത്. മിനിറ്റുകൾക്കകം തീ സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. നാട്ടിക, ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി രാത്രി 10.30 യോടെയാണ് തീ പൂർണ്ണമായി അണച്ചത്