Header 1 vadesheri (working)

ഗുരുവായൂർ ഗീതാ മഹോത്സവ സമിതിയുടെ ഗീതാ മഹോത്സവം 20 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഗീതാ മഹോത്സവ സമിതിയുടെ അഭിമുഖ്യത്തിൽ ഒൻപതാമത് ഗീതാ മഹോത്സവ യജ്ഞം 2023 ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിൽ പരം ഭക്തർ പങ്കെടുക്കുന്നയജ്ഞ വേദിയിൽ സന്യാസി ശ്രേഷ്ഠന്മാർ, ആചാര്യ വര്യന്മാർ, സാമൂഹിക സാംസ്കാരിക നായകന്മാർ, തന്ത്രി പ്രമുഖർ തുടങ്ങിയവരുടെ അനുഗ്രഹ ഭാഷണത്താലും സാന്നിധ്യത്താലും അലങ്കരിക്കപ്പെടുന്നു.

First Paragraph Rugmini Regency (working)

ഭഗവത് ഗീതയിലെ പ്രധാന അധ്യായങ്ങൾ എന്നിവ 1000 പേർ ഒന്നിച്ച് പാരായണം ചെയ്ത് സമർപ്പിച്ച് ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാവുന്ന ഈ സന്ദർഭത്തിൽ ഏവർക്കും പങ്കെടുത്ത് ധന്യരാകാവുന്നതാണെന്ന് ഗീതാ മഹോത്സവത്തിന്റ മുഖ്യ ആചാര്യ വര്യനായ നാരായണ സ്വാമി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

” ഭഗവദ്ഗീത ലോക ക്ഷേമത്തിന്”എന്ന സന്ദേശം പ്രചരിപ്പിക്കാനുള ഒരു ഉദ്യമമാണ് ഈ ഗീതാ മഹോത്സവ യജ്ഞ ലക്ഷ്യം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയിൽ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായിരുന്ന ഭഗവദ്ഗീതാ എക്കാലത്തേക്കും മനുഷ്യ സമൂഹത്തിന് വഴികാട്ടിയാണെന്ന് നവ തലമുറയെ ഓർമ്മിപ്പിച്ചു കൊണ്ടും വരും തലമുറകൾക്ക് അറിവു പകർന്നും ഭഗവദ്ഗീതയെ പ്രചരിപ്പിക്കുക എന്നതാണ് നമുക്കേവർക്കും ചെയ്യാനാകുന്ന കണ്ണന്റെ പൂജ. ഭഗവദ്ഗീത മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നവനേക്കാൾ പ്രിയതമനായിട്ട് തനിക്ക് ആരുമില്ല, ഉണ്ടാവുകയുമില്ലെന്ന് കണ്ണൻ ഗീതയിൽ പറയുന്നു.

ഭാരത ദേശ ഐക്യത്തിന്നും ലോക സമാധാനത്തിനും വേണ്ടി നടക്കുന്ന ഗീതാ മഹോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികളും വ്യക്തികളും സംഘാടക സമിതി അംഗങ്ങളായ ഗുരുവായൂർ ബാലു സ്വാമി 9947033278, ഡോ. സന്തോഷ് 94479 22375, ഗുരുവായൂർ കണ്ണൻ സ്വാമി 92493 36649, പണിക്കശേരി രഞ്ജിത് 8593885995( രജിസ്ട്രേഷൻ ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.