Above Pot

തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

First Paragraph  728-90

കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്നാന്‍ എം പി, പി സി വിഷ്ണുനാഥ് എം എല്‍ എ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി. രണ്ടരയോടെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍നിന്ന് അദ്ദേഹത്തെ മെഡിക്കല്‍ സംഘത്തോടൊപ്പം ഡിസ്ചാര്‍ജ് ചെയ്ത്. ചികിത്സയെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

Second Paragraph (saravana bhavan

പ്രത്യേക വിമാനത്തില്‍ ഒരു ഡോക്ടറും ഒരു പാരാമെഡിക്കല്‍ സ്റ്റാഫും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ന്യുമോണിയ പിടിപെട്ട അദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തതോടെയാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ എഐസിസി ഏര്‍പ്പാട് ചെയ്ത പ്രത്യേക വിമാനത്തില്‍ യാത്രയായത്. ബെംഗളൂരുവിലെ എച്ച്സിജി കാന്‍സര്‍ കെയര്‍ സെന്‍ററിലാണ് ഇനി ചികിത്സ