Header 1 vadesheri (working)

കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണ വയോധികൻ മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണ വയോധികൻ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്.

First Paragraph Rugmini Regency (working)

ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിലെ അജ്‍ഫാൻ ഡേറ്റ്സ് ഡ്രൈഫ്രൂട്ട് കടയിലാണ് സംഭവം. ഉസ്മാൻ കടയിലേക്ക് കയറുമ്പോഴാണ് മുന്നിലെ ചില്ലുവാതിലിൽ മുഖം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.

സാരമായി പരിക്കേറ്റ ഉസ്മാനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത് .

Second Paragraph  Amabdi Hadicrafts (working)

ഭാര്യ : സുഹറ.മക്കൾ : ഡോക്ടർ അഷറഫ് ഉസ്മാൻ ( കണ്ണൂർ മെഡിക്കൽ കോളേജ് ), അബ്ദുനാസർ (അമേരിക്ക), ഹസീന (ദുബായ് ).<br>മരുമക്കൾ : ഫാത്തിമ, സുമയ്യ, സുഹൈൽ