Header 1 vadesheri (working)

കോട്ടപ്പടി അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉൽഘാടനം ബുധനാഴ്‌ച .

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭ കോട്ടപ്പടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുട്ടികളുടെ പാര്‍ക്ക് ബുധനാഴ്ച നിയമസഭ സ്പീക്കര്‍ എ.എം.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20ലക്ഷം രൂപ ചിലവിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 28 സെന്റ് സ്ഥലത്ത് 12196 ചതുരശ്രഅടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്കിന് അയ്യന്‍കാളി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നാണ് നാമകരണ ചെയ്തിരിക്കുന്നത്.

First Paragraph Rugmini Regency (working)

നഗരസഭയിലെ അഞ്ചാമത്തെ കുട്ടികളുടെ പാര്‍ക്കാണിത്. ഉച്ചക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.എന്‍.പ്രതാപന്‍ എം.പി മുഖ്യാതിഥിയായിരിക്കും. നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എം.ഷെഫീര്‍, എ.എസ്.മനോജ്, എ.സായിനാഥന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)