ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാവിയുടെ ലോഹം എന്ന വിശേഷണമുളള ലിഥിയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ്. കേന്ദ്ര ഖനി മന്ത്രാലയമാണ് രാജ്യത്തിനാകെ അഭിമാനമായ വെളിപ്പെടുത്തല്‍ നടത്തിയത്. ജമ്മു-കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ഹൈമാന മേഖലയിലാണ് വന്‍ ലോഹ നിഷേപം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തിയത്.
അപൂര്‍വ ലോഹങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തി പഠനത്തെ കുറിച്ചുളള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ജമ്മു-കാശമീര്‍, ഛത്തീസ്ഗഡ്, ഗുജാറത്ത്, ഒഡീഷ, തെലങ്കാന,രാജസ്ഥാന്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മിനറല്‍ ബ്ലോക്കുകളെ കുറിച്ചുളള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.
ഇതില്‍ 5സ്വര്‍ണ നിക്ഷേപമുളള ബ്ലോക്കുകളും ഉള്‍പ്പെടുന്നു. 7897 ദശലക്ഷം ടണ്‍ ശേഷിയുളള കല്‍ക്കരി, ലിഗ്‌നൈറ്റ്,ഖനികളെ കുറിച്ചുളള 17 റിപ്പോര്‍ട്ടകളും ജിഎസ്‌ഐ കല്‍ക്കരി മന്ത്രലായത്തിന് കൈമാറി. രാജ്യത്തെ കല്‍ക്കരി നിഷേപം കണ്ടെത്തുന്നതിന വേണ്ടി 1851 ലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായത് ലിഥിയം അയൺ ബാറ്ററികൾ വരും കാലങ്ങളിൽ ഊർജത്തിന്റെ പ്രധാന സ്രോതസ്സായിരിക്കും. ലോകത്തെ എല്ലാ രാജ്യങ്ങളും പെട്രോളിയം ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയാണ്. പുനരുപയോഗിക്കാവുന്ന ഊർജം സംഭരിക്കാനാണ് ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നത്. ഒരുകാലത്ത് ആവശ്യക്കാർ ഇല്ലാതിരുന്ന ലിഥിയം ഈ വിപ്ലവകരമായ നവീകരണത്തിലൂടെ ‘സ്വർണ്ണം’ ആയി മാറി.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ജമ്മു കശ്മീരിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുണ്ട്.
ഇലക്‌ട്രിക് കാറായാലും വലിയ ഇലക്‌ട്രിക് ട്രക്കായാലും അവയിലെല്ലാം ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കും. ഇന്ത്യയിൽ ലിഥിയം ശേഖരം ലഭ്യമാകുന്നതോടെ ബാറ്ററി നിർമാണം വർധിപ്പിക്കാൻ രാജ്യത്തിന് കഴിയും. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇതുവരെ ഇന്ത്യ ഉണ്ടായിരുന്നില്ല . എന്നാൽ ഈ കണ്ടെത്തലോടെ ഇന്ത്യയുടെ നില ശക്തമാകും.
ലിഥിയം വില ദിനം പ്രതി വ്യത്യാസപ്പെടുന്നുണ്ട് . ഒരു ടൺ ലിഥിയത്തിന്റെ മൂല്യം 472500 യുവാൻ (ഏകദേശം 57,36,119 രൂപ) ആണ് . അതനുസരിച്ച് ഇന്ത്യൻ രൂപയിൽ ഒരു ടൺ ലിഥിയത്തിന്റെ വില 57.36 ലക്ഷം രൂപയാണ്. ഇന്ത്യയിൽ 59 ലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുണ്ട്. അതായത്, ഇന്നത്തെ അതിന്റെ മൂല്യം 33,84,31,021 ലക്ഷം രൂപ (3,384 ബില്യൺ ) ആയിരിക്കും. ഇന്നത്തെ നിരക്കിലാണ് ഈ വില. ആഗോള വിപണിയിൽ അതിന്റെ വില എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ലിഥിയം ഉൽപാദനത്തിൽ ഓസ്‌ട്രേലിയയാണ് മുന്നിൽ. 2021 ലെ കണക്കുകൾ പ്രകാരം, ലോകത്തിലെ ലിഥിയത്തിന്റെ 52 ശതമാനം ഓസ്‌ട്രേലിയയാണ് ഉത്പാദിപ്പിക്കുന്നത്. ചിലി രണ്ടാം സ്ഥാനത്താണ്, ഇവരുടെ വിഹിതം 24.5 ശതമാനമാണ്. 13.2 ശതമാനം ലിഥിയം ഉത്പാദിപ്പിക്കുന്ന ചൈന മൂന്നാം സ്ഥാനത്താണ്. ലോകത്തെ ലിഥിയത്തിന്റെ 90 ശതമാനം മാത്രമാണ് ഈ മൂന്ന് രാജ്യങ്ങളും ഉത്പാദിപ്പിക്കുന്നത്. ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, 2000 മുതൽ 2015 വരെയുള്ള കാലയളവിൽ ലിഥിയത്തിന്റെ ആവശ്യം 30 മടങ്ങ് വർദ്ധിച്ചു, എന്നാൽ 2025 ൽ അതിന്റെ ആവശ്യം 2015 നെ അപേക്ഷിച്ച് 1000 ശതമാനം വർദ്ധിക്കും. അത്തരമൊരു സാഹചര്യത്തിൽ അതിന്റെ വിലയും കൂടുമെന്ന് ഉറപ്പാണ്. രാജ്യത്ത് ലിഥിയം ഉൽപ്പാദനം വർധിക്കുന്നതിനാൽ വരും കാലങ്ങളിൽ ബാറ്ററിയുടെ വില കുറഞ്ഞേക്കും. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കും. ഇവയെ ആശ്രയിക്കുന്നത് മലിനീകരണവും കുറയ്‌ക്കും