ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര നിർണയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി . ഭക്തനും പാട്ടുകാരനുമായ രതീഷ് മാധവനാണ് അഡ്വ : കെ ഐ മായൻ കുട്ടി മാത്തർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത് . WP(C) No.4643/2023 എന്ന നമ്പറിൽ ഹൈക്കോടതി ഇന്നലെ കേസ് ഫയലിൽ സ്വീകരിച്ചു, ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദേവസ്വത്തിനോട് സത്യ വാങ് മൂലം സമർപ്പിക്കാൻ നിർദേശിച്ചു .
പൂന്താനം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ചു അദ്ദേഹത്തിൻ്റെ സ്മരണക്കായി ഭക്തി കാവ്യാ രംഗത്തെ സംഭാവനകൾക്ക് ഭാഷാകവികൾക്ക് നൽകിവരുന്നതാണ് ഈ പുരസ്കാരം .2020ലെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരുന്നത് മുഖ്യ മന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭ വർമയെ ആയിരുന്നു .. ശ്യാമ മാധവം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം നല്കാൻ ദേവസ്വം തീരുമാനിച്ചിരുന്നത്
എന്നാൽ ജ്ഞാനപ്പാന പുരസ്കാരം പ്രഭാവര്‍മ്മയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു. കൃഷ്ണ ബിംബങ്ങളെ അഹേളിക്കുന്നതാണ് കൃതിയെന്നാണ് ആരോപണം. ഭഗവത്ഗീത ഉപദേശിച്ചതിൽ ശ്രീകൃഷ്ണൻ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയമുണ്ടായതായും കൃതിയിൽ പ്രതിപാദിക്കുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചി രുന്നു തുടർന്ന് ഹൈക്കോടതി പുരസ്‌കാര വിതരണം സ്റ്റേ ചെയ്യുകയിരുന്നു.
അതെ സമയം പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നൽകുന്ന ദേവസ്വം പുരസ്‌കാരണങ്ങളെ ചൊല്ലി വ്യാപക ആക്ഷേപം ഉയരുന്നുണ്ട് . ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് മാത്രമാണ് ദേവസ്വം പുരസ്‌കാരങ്ങൾ നൽകുന്നത് എന്നതാണ് ആക്ഷേപം