Header 1 vadesheri (working)

വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുത്. കെ.എ.ടി.എഫ്

Above Post Pazhidam (working)


ചാവക്കാട് : വിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇനിയും വൈകിപ്പിക്കരുതെന്നും അധ്യാപക നിയമനങ്ങൾക്കെല്ലാം എത്രയും വേഗം അംഗീകാരം നൽകി നിയമന ഉത്തരവ് പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

ഒക്ടോബർ 30 നകം തസ്തിക നിർണയം പൂർത്തിയാക്കുമെന്ന് പറഞ്ഞിട്ടും നാളിതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സർക്കാർ നിലപാടിൽ സമ്മേളനം അതിശക്തമായി പ്രതിഷേധിച്ചു. കഠിന പ്രയത്നത്തിലൂടെ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ കയറി കൂടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെ വിഷമം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത് പൊതു വിദ്യാലയങ്ങളെ തകർക്കുമെന്നും സമ്മേളനം വിലയിരുത്തി.

Second Paragraph  Amabdi Hadicrafts (working)

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടപുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു