Post Header (woking) vadesheri

ബജറ്റ്- പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെളളിടി : രമേശ് ചെന്നിത്തല

Above Post Pazhidam (working)

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ പുതിയ ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇപ്പോൾത്തന്നെ മനുഷ്യന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. അതിനു മേലാണ്
എല്ലാത്തിനും നികുതി കൂട്ടിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും വർദ്ധനവ്,

Ambiswami restaurant

വൈദ്യുതിക്കു വർദ്ധനവ്, കുടിവെളളത്തിനു വർദ്ധനവ് , വീടിനു വർദ്ധനവ് അങ്ങനെ പോകുന്നു നികുതിവർദ്ധനവുകൾ.
നരേന്ദ്രമോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി വിജയനും ചെയ്യുന്നത്. ചേട്ടൻ ബാവ അനിയൻ ബാവ പോലെ. കേന്ദ്രത്തിൽ മോദി ഓരോ ദിവസവും പെട്രോളിന് വിലകൂട്ടുന്നു. ആ കൂട്ടിയ വരുമാനം വേണ്ടെന്നു വെച്ചതാണ് ഉമ്മൻ ചാണ്ടി സർക്കാർ.1000 കോടി രൂപ അങ്ങനെ വേണ്ടെന്നു വെച്ചു. കേന്ദ്രത്തിന്റെ അധിക വരുമാനം കുറച്ചില്ലെന്നു മാത്രമല്ല 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ജനങ്ങളുടെ നടു ഒടിക്കുന്ന നിലപാടാണിത്. ഇതാണോ ഇടതുപക്ഷത്തിന്റെ ബജറ്റ് .കേരളത്തിലെ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ഇത്. ജനങ്ങളെ നരകത്തിലേക്ക് തളളിയിടുകയാണ്. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോകും.

കിഫ്ബി വായ്പ എടുത്താൽ ഉണ്ടാകുന്ന ദുരന്തം ഞങ്ങൾ അന്നേ പറഞ്ഞതാണ്. വായ്പ എടുത്താൽ കടമെടുപ്പ് വായ്പയുടെ പരിധിയിൽ വരുമെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. കിഫ്ബി എന്ന പദ്ധതി തന്നെ ഇല്ലാതായിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലാകുന്നുണ്ടോ ? ഒച്ചിന്റെ വേഗതയിലാണ് പദ്ധതികൾ നടക്കുന്നത്. ആകെ പൂർത്തിയായത് 100 പദ്ധതിയാണ്. കിഫ്ബി വെളളാന എന്ന് പറഞ്ഞത് എത്ര ശരിയായിരുന്നു.
പാവപ്പെട്ടവന്റെ തലയിൽ വീഴുന്ന വെളളിടിയാണിത്. ജനവിരുദ്ധ ബജറ്റാണ് ഇത്.

Second Paragraph  Rugmini (working)

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു .

സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയത്.പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണ്.

Third paragraph

മുമ്പും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ല. എല്ലാവര്‍ഷവും പെന്‍ഷന്‍ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരാണിത്. പുതിയ വന്‍കിട പദ്ധതികളില്ല. യുഡിഎഫിന്റെ കാലത്തു തുടങ്ങിവച്ച വന്‍കിട പദ്ധതികള്‍ മുടന്തുമ്പോള്‍, സര്‍ക്കാരിന്റെ പിന്തുണയുമില്ല

സംസ്ഥാന സര്‍ക്കാര്‍ അധിക സെസ് ചുമത്തിയടോതെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയ നിരക്കു വര്‍ധനകള്‍ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമാക്കും.

അതേസമയം, സര്‍ക്കാരിന്റെ ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു