കെ.എ.ടി.എഫ് 65-ാമത് സംസ്ഥാന സമ്മേളനം 2,3,4 തിയ്യതികളിൽ ചാവക്കാട്
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തീയതികളിൽ ചാവക്കാട് രാജ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മളനത്തിൽ അറിയിച്ചു .
“മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് ” എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, ഐ.ടി. കോൺഫറൻസ് , വനിതാ സമ്മേളനം, ഭാഷാസമ്മേളനം,വിദ്യാഭ്യാസ സമ്മേളനം, ധൈഷണിക സമ്മേളനം യാത്രയയപ്പ് സമ്മേളനങ്ങളും അധ്യാപക ശക്തിപ്രകടനവും പൊതുസമ്മേളനവും ഉണ്ടാകും .
ഫെബ്രുവരി 2 വ്യാഴം ഉച്ചക്ക് 3 മണിക്ക് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ടി പി അബ്ദുൽ ഹഖ് സമ്മേളനനഗരിയിൽ പതാക ഉയർത്തും.
തുടർന്ന് വൈകുന്നേരം 4 മണിക്ക് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുൽ ഹഖിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:പി എം .എ സലാം പി എം സാദിഖലി സി എ മുഹമ്മദ് റഷീദ്, എം.എ. ലത്തീഫ് എം.എ. സാദിഖ് എന്നിവർ സംസാരിക്കും .
വൈകുന്നേരം 7 മണിക്ക് പ്രതിനിധി സമ്മേളനം സി.എച്ച് റഷീദ് ഉൽ ഘാടനം ചെയ്യും എസ്.എ റസാഖ് അധ്യക്ഷത വഹിക്കും
ഇബ്രാഹിം മുത്തൂർ എം.സി. കുഞ്ഞിക്കോയ തങ്ങൾ, പി അബ്ദുസ്സലാം,
കെ.. കെ സക്കരിയ എന്നിവർ സസാരിക്കും.
3-ാം തിയ്യതി രാവിലെ 9.30 ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. അബ്ദുസലാമിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഐ.ടി. കോൺഫറൻസ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി
മദന മോഹനൻ ,
ആർ വി അബ്ദുറഹീം ,
ഒ എം. യഹിയാ ഖാൻ .
ദേശീയ ഐടി അവാർഡ് ജേതാവ് അബ്ദുറഹിമാൻ അമാൻ , ഷാജൽ കക്കോടി,ഗഫൂർആറ്റൂർ, അനീസ് കരുവാരക്കുണ്ട് , മുഹമ്മദ് അഷ്റഫ് വിളയിൽ, ശിഹാബ് മാളിയേക്കൽ, സഹീർ പുന്നാട്, ഇഖ്ബാൽ അരിയൂർ, എം.എൻ മുഹമ്മദ് റഫീഖ്, ലത്തീഫ് കാരാട്ടിയാട്ടിൽ നൗഷാദ് കോപ്പിലാൻ ലത്തീഫ് മംഗലശേരി എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് വനിതാ സമ്മേളനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും പി.പി. നസീമ അധ്യക്ഷ വഹിക്കും . ഡോ : ആബിദ ഫാറൂഖി ഹസീന താജുദ്ദീൻ . ആമിന പി , സുലൈഖ എൻ , മിന്നത്ത് കെ.ടി,
കെ വി റംല, എം.എ സുമയ്യ കെ.പി. വഹീദ എം ഹസനത്ത് എന്നിവർ സംസാരിക്കും
വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഭാഷാ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ: ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും സി.എച്ച്. ഫാറൂഖ് അധ്യക്ഷത വഹിക്കും
ഡോ:കുഞ്ഞുമുഹമ്മദ് പുലവത്ത്, ഐ.പി. അബ്ദുസലാം, ഡോക്ടർ അബ്ദുൽ മജീദ് ,
സുലൈമാൻ അസ്ഹരി, കെ.എ. അബ്ദുൽ ഹസീബ് മദനി,ടി.പി.ഹാരിസ് തുടങ്ങിയവർ പ്രസംഗിക്കും .
വൈകുന്നേരം 7 മണിക്ക് സമ്പൂർണ്ണ കൗൺസിൽ മീറ്റ് ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും
നാലാം തിയ്യതി രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവിഅധ്യക്ഷത വഹിക്കും . ടി.എൻ. പ്രതാപൻ എം.പി. . അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ. . ഹസീം ചെമ്പ്ര, ഉസ്മാൻ താമരത്ത്, ഇ.പി. ഖമറുദ്ദീൻ, ജലീൽ വലിയകത്ത് , ഡോ: സഫീറുദ്ദീൻ, എൻ.ടി. ശിവരാജൻ, സി.പ്രദീപ്, എം. അഹമ്മദ്, ഒ.കെ ജയകൃഷ്ണൻ മുഹ്സിൻ പാടൂർ നൂറുൽ അമീൻ തുടങ്ങിയവർ സംസാരിക്കും. നൂറുൽ അമീൻ സ്വാഗതവും മുഹ്സിൻ പാടൂർ വിദ്യാഭ്യാസ സമ്മേളനത്തിന് നന്ദിയും പറയും.
പതിനൊന്ന് മണിക്ക് നടക്കുന്ന ധൈഷണിക സമ്മേളനം പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും നജീബ് കാന്തപുരം എം.എൽ എ . വി.ടി. ബൽറാം , അഡ്വ: ഫൈസൽ ബാബു മുജീബ് കാടേരി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, ടി.കെ അഷ്റഫ്, മുനീർ വരന്തരപ്പള്ളി തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും
ഉച്ചക്ക് 2.30 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പി. അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാല് മണിക്ക് അധ്യാപക ശക്തി പ്രകടനവും 4.30 ന് ചാവക്കാട് ടൗണിൽ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുൽ ഹഖിന്റെ അധ്യക്ഷതയിൽ സമാപന സമ്മേളനവും നടക്കും. കെ.പി. എ. മജീദ് എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എം എൽ എ മുഖ്യാതിഥിയായിരിക്കും
പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. പി.എം. അമീർ, ലത്തീഫ് പാലയൂർ, ജാഫർ സാദിഖ്, സി. അനസ് ബാബു എന്നിവർ സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.എച്ച്. അബ്ദുൽ റഷീദ്, കെ. എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ്, മുൻ പ്രസിഡന്റ് ഇബ്രാഹിം മുതൂർ,സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി,മൻസൂർ മാടമ്പാട്ട്, മുഹ്സിൻ പാടൂർ, എം ഇ അബ്ദുൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.