ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം.
ജയ്പുർ: അജ്മേർ ഷെരീഫ് ദർഗയിൽ വൻ സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രാർഥനാ ചടങ്ങിനായി ആളുകൾ എത്തിയപ്പോഴാണ് തിങ്കളാഴ്ച ഒരു വിഭാഗവും ദർഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്
സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർഗയുടെ ചുമതല വഹിക്കുന്ന വിഭാഗം ഇവർക്കെതിരെ രംഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു
പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർഗ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി. ബറേൽവി വിഭാഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കൈയാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി