Above Pot

ചിന്തയുടെ ഡോക്ടറേറ്റ് , പ്രബന്ധം അടിച്ചു മാറ്റിയത്

തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ഡോക്ടറേറ്റ് നേടിക്കൊടുത്ത ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്നതാണ് പുതിയ വിവരം. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം അതേപടി കോപ്പിയടിച്ചതാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത് വന്നു .2010 ല്‍ പുറത്തിറങ്ങിയ ലേഖനമാണ് ചിന്ത തന്റെ തീസിസിലേക്കും കോ്പ്പി ചെയ്തത്.

First Paragraph  728-90

Second Paragraph (saravana bhavan

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കിയ കേരള സര്‍വകലാശാലയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ലേഖനം കോപ്പിയടിച്ചതാണെന്ന പുതിയ വിവരം കൂടി പുറത്തു വരുന്നത്. ബോധി കോമണ്‍സില്‍ വന്ന ലേഖനത്തില്‍ വാഴക്കുല ബൈ വൈലോപ്പള്ളി എന്നാണ്. വൈലോപ്പിള്ളി എന്ന് സാധാരണക്കാരനായ ആര്‍ക്കും അറിയാമെന്നിരിക്കെയാണ് മലയാളത്തിലെ മഹാ കവിയുടെ പേരു തെറ്റിച്ച് പ്രസിദ്ധീകരിച്ചത്.

ബോധി കോമണ്‍സില്‍ വന്ന പിഴവ് ചിന്ത അതേപടി തന്റെ പ്രബന്ധത്തിലും ആവര്‍ത്തിച്ചു .ചിന്തയുടെ തീസീസ് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കോപ്പിയടിച്ചത് എന്ന് മനസ്സിലാകില്ല. വാക്കുകള്‍ പലതും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയെന്നതാണ് കാരണം. വിചിത്രമായ രീതിയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓരോ ചാപ്റ്ററും വ്യത്യസ്തമാണ്. പലരുടെയും ലേഖനങ്ങള്‍ സമാഹരിച്ച് തീസിസില്‍ ചേര്‍ത്തിട്ടുമുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളംചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകള്‍ എന്ന് പറഞ്ഞാണ് ചിന്ത വാഴക്കുലയിലേക്കെത്തുന്നത്.ആര്യന്‍ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമര്‍ശം.

എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. എന്നാല്‍ ബോധി കോമണ്‍സില്‍ അത് വൈലോപ്പള്ളി എന്ന് തെറ്റായി എഴുതിയത് ചിന്ത അതേപടി പകര്‍ത്തുകയായിരുന്നു. ആ തെറ്റ് മനസ്സിലാക്കി തിരുത്തിയെഴുതാന്‍ പോലുമുള്ള ശ്രദ്ധ ചിന്തക്കുണ്ടായില്ല . ആര്യന്‍ സിനിമ പോലും കാണാതെയാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയതെന്നും ഇതോടെ വ്യക്തമാകുകയാണ്. നോട്ടപ്പിശക് എന്ന് പറഞ്ഞ് ചുരുക്കം ചിലര്‍ ചിന്തയെ ന്യായീകരിക്കുന്നിനിടെയാണ് കോപ്പിയടി കൂടി പുറത്തു വരുന്നത്.

പിശകിനപ്പുറം മറ്റോരു ലേഖനം പകര്‍ത്തി തിസീസ് തയ്യാറാക്കി എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. നാടിന് തന്നെ നാണക്കേടുണ്ടാക്കിയ ചിന്തയുടെ തട്ടിപ്പിനെതിരെ വി സിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. കോപ്പിയടിച്ച തീസിസ് റദ്ദാക്കണമെന്ന ആവശ്യം പൊതുവിലും ശക്തമായിട്ടുണ്ട്. ചിന്തയുടെ പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി നിരവധി പരാതികളാണ് യൂണിവേഴ്‌സിറ്റിക്ക് ഓരോ മണിക്കൂറിലും ലഭിക്കുന്നത്.