Post Header (woking) vadesheri

വനിതാ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു , ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ഗുരുവായൂർ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ.

Ambiswami restaurant

ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഢനത്തിനിരയാക്കിയത്. ബസ് യാത്രക്കിടയിലും, ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദർശന വേളയിലുമെല്ലാം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു