ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രു. ഒന്ന് മുതല്‍
ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തിലെ നാലാമത് മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കാര്‍മികനാവും.
യജ്ഞത്തോടനുബന്ധിച്ച് ബ്രാഹ്മണിപ്പാട്ട്, പറവെപ്പ് എന്നിവയുമുണ്ട്. ഭക്തിപ്രഭാഷണം, നാരായണീയ പാരായണം, കലാപരിപാടികള്‍ എന്നിവയും നടക്കും. എല്ലാദിവസവും അന്നദാനവുമുണ്ട്. വാർത്ത സമ്മേളനത്തിൽ കീഴേടം രാമന്‍ നമ്പൂതിരി, രാമകൃഷ്ണന്‍ ഇളയത്, ആര്‍. പരമേശ്വരന്‍, ഉഷ അച്യുതന്‍, സുധാകരന്‍ നമ്പ്യാര്‍, മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.