Above Pot

കടലിൽ കുടുങ്ങിയ വള്ളത്തിലെ 50 തൊഴിലാളികളെയും രക്ഷപെടുത്തി

ചാവക്കാട് : എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും 50 തൊഴിലാളികളെയും രക്ഷപെടുത്തി.. വ്യാഴാഴ്ച പുലർച്ചെ ചേറ്റുവ അഴിമുഖത്ത് നിന്നും 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന ഇൻബോർഡ് വള്ളം തളിക്കുളത്ത് നിന്നും 8 നോട്ടിക്കൽ മൈൽ അകലെ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയത്

First Paragraph  728-90

അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ട് പുറപ്പെടുകയും വള്ളത്തിലെ 50 തൊഴിലാളികളെയും വള്ളത്തിനെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

Second Paragraph (saravana bhavan

എ.എഫ്.ഇ.ഒ. സാജൻ. എസ്, മറൈൻ ഫിഷറി വിംഗ് , റെസ്ക്യൂ ഗാർഡ് ഷെഫീക്ക്.ബി.എച്ച്, സ്രാങ്ക് റസാഖ് ഡ്രൈവർ ഉത്തപ്പ എന്നിവർ രക്ഷാപ്രവർത്തനത്തിന് പങ്ക് വഹിച്ചു.