Header 1 vadesheri (working)

കൗൺസിലർ കെ എം മെഹറൂഫിന് ഭീഷണി, യു ഡി എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നഗര സഭ കൗൺസിൽ യോഗത്തിൽ വാർഡിലെ പ്രശ്‌നം അവതരിപ്പിച്ചതിനോടനുബന്ധിച്ച് ഉണ്ടായ വാക് വാദത്തെ തുടർന്ന് പത്താം വാർഡ് കൗൺസിലർ കെ എം മെഹറൂഫിനെ ഭീഷണിപ്പെടുത്തുകയും, വീടിനു മുന്നിൽ വന്ന് പ്രകടനം നടത്തി ഭീഷണിപ്പെടുത്തുകയും, ചെയ്ത ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് യു ഡി എഫ് പ്രതിഷേധ യോഗം നടത്തി . തൈക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാമ ബസാറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം വി റ്റി ബലറാം ഉത്ഘാടനം ചെയ്തു .

First Paragraph Rugmini Regency (working)

നഗര സഭയിലെ ചക്കംകണ്ടം പ്രദേശത്തെ താത്ക്കാലിക ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചെമ്പ്രന്തോട് ബണ്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കണം എന്നും, താത്ക്കാലിക ബണ്ട് തകർന്ന് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ പ്രയാസമുണ്ടായതും, നഗരസഭ കൗൺസിലിൽ വിഷയം അവതരിപ്പിച്ചതിനാണ് മെഹറൂഫിനെതിരെ ഭീഷണി ഉയർന്നത് . മാമാബാസർ സെൻ്ററിൽ സിപിഐ പ്രവര്ത്തകർ കെ എം മെഹ്റൂഫിനെ പരസ്യമായി വെല്ലുവിളിച്ചതിലും, ഭീഷണി മുഴക്കിയതിലും യോഗം ശക്തമായി പ്രതിഷേധിച്ചു

Second Paragraph  Amabdi Hadicrafts (working)

ഇത്തരം ഭീഷണികൾക്കും അക്രമങ്ങൾക്കും മുന്നിൽ കീഴടങ്ങില്ലന്നും ശക്തമായ സംരക്ഷണം യുഡിഎഫ് നൽകുമെന്നും ബൽറാം മുന്നറിയിപ്പു നൽകി.
.ബി വി ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽയു ഡി എഫ് നേതാക്കളായ ഹാറൂൺ റഷീദ് , അസ്ഗർ അലി തങ്ങൾ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി .ഉദയൻ, കെ പി എ റഷീദ്, ജോയ് ചെറിയാൻ , സി എസ് സൂരജ്, വി കെ സുജിത്ത്, രേണുക ടീച്ചർ, മാഗി ആൽബർട്ട്, ലത പ്രേമൻ, അജിത അജിത്, റഷീദ് കുന്നിക്കൽ , പി എസ് രാജൻ, റൈജോ എന്നിവർ സംസാരിച്ചു.