കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ കുട്ടി മരിച്ചു
ചാവക്കാട്: കളിക്കുന്നതിനിടെ വീട്ട് മുറ്റത്തെ മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന നാലാം ക്‌ളാസുകാരൻ മരിച്ചു.പുന്നയൂർ പഞ്ചായത്ത് അകലാട് മൊയ്ദീന്‍ പള്ളി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കര്‍ മകന്‍ മുഹമ്മദ് സിഫാന്‍(9)ആണ് മരിച്ചത്.തിങ്കളാഴ്ച്ച വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ശീമ കൊന്ന മരത്തില്‍ കയറിയ സിഫാന്‍ താഴേ വീഴുകയായിരുന്നു.
തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും,പിന്നീട് തൃശ്ശൂര്‍ അമല ആശുപത്രിയിലും ചികിത്സയിലായിരുന്നു.വിദഗ്ധ പരിശോധനയില്‍ അന്തരീക രക്ത സ്രാവം കണ്ടെത്തിയതിനെ തുടര്ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്ന് പുലര്ച്ചെ മരണം സംഭവിക്കുകയായിരുന്നു.മമ്മിയൂര്‍ എൽഎഫ് സ്‌കൂള്‍ 4-ആം ക്ലാസ്സ് വിദ്യാര്ത്ഥി യാണ്. മരണത്തെ തുടര്ന്ന് സ്‌കൂളിന് അവധി നൽകി .മാതാവ്:സഫീറ.സഹോദരങ്ങള്‍ ശഹസ,സംബ്രീന്‍,അഫ്വാന്‍