Header 1 = sarovaram
Above Pot

ഗുരുവായൂരിൽ 45.75 ലക്ഷം രൂപ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചു

ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . 118 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് . തിരക്ക് നിയന്ത്രിക്കാൻ സ്ഥിരം വിവാഹ മണ്ഡപങ്ങൾക്ക് പുറമെ ഒരു വിവാഹ മണ്ഡപം കൂടി ദേവസ്വം തയ്യാറാക്കിയിരുന്നു .

നാലു വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്താൻ കഴിഞ്ഞതോടെ പെട്ടെന്ന് തന്നെ വിവാഹ പാർട്ടികൾക്ക് ക്ഷേത്ര നടയിൽ നിന്ന് പോകാൻ കഴിഞ്ഞു . 625 കുരുന്നുകൾക്ക് ചോറൂണും നടന്നു . 894 പേർ ആണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ,ഇത് വഴി 11,52,080 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . പാൽപായസം 5,37,539 രൂപക്കും നെയ് പായസം 1,94,490 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു .

Astrologer

തുലാഭാരം വഴി 19,66,585 രൂപയാണ് ഭഗവാന് ലഭിച്ചത് . വിവാഹവും വിവാഹ ഫോട്ടോയും വഴി 1,09,000 രൂപയും ലഭിച്ചു . ഞായറാഴ്‌ച ഭണ്ഡാര ഇതര വരുമാനമായി 45,75,157 രൂപയാണ് ആകെ ലഭിച്ചത്

Vadasheri Footer