Post Header (woking) vadesheri

സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ: സിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞാണ് പലരിൽ നിന്നും ഇയാൾ പണം കൈപറ്റിയത്.

Ambiswami restaurant

പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപങ്ങൾ വാങ്ങിയത്. എന്നാൽ ആർക്കും ലാഭം കിട്ടിയില്ല. ഇതിനുപിന്നാലെയാണ് പലരും പരാതിയുമായി രം​ഗത്തെത്തിയത്. സേവ് ബോക്സിന്റെ ലോഞ്ച് സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് വിപുലമായാണ് നടത്തിത്. ഇതുവഴി നരവധി നിക്ഷേപകരെ ആകർഷിച്ചു. ലോഞ്ചിങ്ങ് പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾക്ക് സമ്മാനമായി നൽകിയ ഐഫോണുകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

Second Paragraph  Rugmini (working)

വിലകുറഞ്ഞ ഇലക്രോണിക് ഉൽപ്പന്നങ്ങൾ ഓൺലൈനായി ലേലം വിളിച്ച് ആപ്പ് വഴി വിൽക്കുന്ന പരിപാടിയാണ് റഹിം ആദ്യം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചായിരുന്നു തുടക്കം. പക്ഷെ കോവിഡ് കാലത്ത് ഈ സംരംഭം പരാജയപ്പെട്ടു. നടൻ ജയസൂര്യയായിരുന്നു പ്രധാന ബ്രാൻഡ് അംബാസഡർ. മഞ്ജുവാര്യർ, ബോബി ചെമ്മണ്ണൂർ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും റഹിം ആളുകളുടെ വിശ്വാസം നേടി. സംസ്ഥാന സർക്കാരിന്റെ കാരവൻ ടൂറിസത്തിന്റെ മറവിലും തട്ടിപ്പു നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Third paragraph