Post Header (woking) vadesheri

ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു , പ്രതികരിക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍

Above Post Pazhidam (working)

തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. ജാതിവിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീർന്നതാണ് രാജിക്ക് കാരണമെന്നാണ് ശങ്കര്‍ മോഹന്‍ വിശദീകരിച്ചത്.

Ambiswami restaurant

അതെ സമയം ശങ്കര്‍ മോഹന്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍.

കാണുന്ന ഇടത്ത് വച്ച്‌ അഭിപ്രായം പറയാന്‍ താന്‍ മന്ത്രിയല്ല, പ്രതികരണം മറ്റാരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.

Second Paragraph  Rugmini (working)

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്. ജാതി വിവേചനം ആരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമരത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനനെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ പരാതികള്‍ ശരി വയ്ക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെന്നാണ് സൂചന.

നിലവില്‍ ക്യാമ്ബസില്‍ സമാന്തര ക്ലാസുകള്‍ സംഘടിപ്പിച്ച്‌ പഠനവുമായി മുന്നോട്ടു പോവുകയാണ് വിദ്യാര്‍ഥികള്‍. ക്യാമ്ബസ് ഗേറ്റിനു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സമരം 50 ദിവസത്തോട് അടുക്കവേയാണ് ശങ്കര്‍ മോഹനന്റെ രാജി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

Third paragraph

ഇ-ഗ്രാന്‍റ് അടക്കം വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഡയറക്ടര്‍ തടയുന്നതായും ആരോപണമുണ്ട്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ നേതൃത്വത്തില്‍ ജാതി വിവേചനവും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണമുണ്ട്. വീടിനു പുറത്തെ ശുചിമുറിയില്‍ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്കു കയറ്റാറുള്ളുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു