ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി ഫെസ്റ്റിലേക്ക് സൈക്കിൾ യാത്ര തുടരുകയും ചെയ്ത് 650 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചെത്തിയ മാധ്യമ പ്രവർത്തകനും ചാവക്കാട് പ്രസ്സ് ഫോറം അംഗവുമായ ഷക്കീലിന് ചാവക്കാട് പ്രസ്സ്ഫോറം സ്വീകരണം നൽകി.
ചാവക്കാട് പ്രസ്സ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് റാഫി വലിയകത്ത്, ചാവക്കാട് സൈക്കിൾ ക്ലബ്ബിന് വേണ്ടി ജോയിന്റ് സെക്രട്ടറി മുനീർ, മെഹന്ദി വെഡിങ് മാളിന് വേണ്ടി നഹാസ് നാസർ എന്നിവർ ഉപഹാരംങ്ങൾ നൽകി.
പ്രസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്‌ളീറ്റസ്, മുനേഷ്, ശിവജി നാരായണൻ , പാർവ്വതി എന്നിവർ സംസാരിച്ചു.
ഷക്കീൽ എം വി സ്വീകരണത്തിന് നന്ദി പറഞ്ഞു.
ആറു വയസ്സുകാരൻ മുതൽ അറുപത്തിയെട്ടുകാരൻ വരെയുള്ള മുപ്പതംഗ സംഘംത്തിൽ
തിരുവനന്തപുരം, ഇടുക്കി, കണ്ണൂർ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും കേരളത്തിന് പുറത്ത് നിന്ന് ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും റാലിയിൽ പങ്കാളികളായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പാട്ടുപാടിയും വിശ്രമിച്ചും ഗ്രാമീണ വഴികളിലൂടെയായിരുന്നു യാത്ര. അയാസരഹിതമായ രീതിയിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.
തിരൂർ ഗുരുവായൂർ കൊടുങ്ങല്ലൂർ തൃശൂർ പട്ടാമ്പി വഴി നല്ല ജീവനം സൈക്കിൾ യാത്ര അഞ്ചാം ദിവസം തിരൂരിൽ സമാപിച്ചു. തുടർന്ന് കോഴിക്കോട്ടേക്ക് സൈക്കിൾ യാത്ര തുടരുകയായിരുന്നു ഷക്കീൽ.