സെക്യൂരിറ്റി ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയാതെ ഗുരുവായൂർ ദേവസ്വം , ജീവനക്കാർക്ക് കൂറ് യൂണിയൻ നേതാവിനോട് മാത്രം.
ഗുരുവായൂർ : എന്നെ തല്ലണ്ട അമ്മാവാ ഞാൻ നേരെയെകില്ല എന്ന് ചൊല്ല് പോലെയാണ് ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാർ , വിശ്രമ ജീവിതത്തിനിടയിൽ നേരമ്പോക്കിനായാണ് പലരും ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണി ഫോമിൽ കയറികൂടുന്നത് . ദേവസ്വത്തിന്റെ കണ്ണായ സ്ഥലത്ത് കേന്ദ്ര സർക്കാർ കോടികൾ നിർമിച്ചു നൽകിയ ബഹു നില വാഹന പാർക്കിങ്ങിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കാണ് വിയർപ്പിന്റെ അസുഖം മുതൽ വാർദ്ധക്യത്തിന്റെഅസ്കിത വരെയുള്ളത് , പാർക്ക് ചെയ്ത വാഹനങ്ങൾ എടുത്ത് പോയാൽ പകരം മറ്റു വാഹനങ്ങൾ ക്ക് പ്രവേശനം നല്കാൻ ഇവർ തയ്യാറല്ല , സ്ഥലമില്ല എന്ന് പറഞ്ഞു ഗേറ്റ് അടച്ചിടലാണ് ഇവരുടെ സ്ഥിരം പരിപാടി
.മകര വിളക്ക് കഴിഞ്ഞു വന്ന വാഹനങ്ങൾ കൊണ്ട് ഇന്ന് രാവിലെ ക്ഷേത്ര നഗരിയിലെ എല്ലാ സ്ഥലങ്ങളും വീർപ്പു മുട്ടിയിട്ടും , ബഹു നില പാർക്കിങ് സമുച്ചയത്തിൽ സ്ഥലം ഒഴിഞ്ഞു കിടക്കുകയായിരുന്നു , ഇതിന് പുറമെ മൂന്ന് വാഹനങ്ങൾ നിറുത്തിയിടാൻ കഴിയുന്ന സ്ഥലത്ത് രണ്ടു വാഹനങ്ങൾ മാത്രമാണ് ഇടുന്നത് . ഭഗവാന് ലഭിക്കേണ്ട വരുമാനത്തിന് പുറമെ വാഹനങ്ങൾ റോഡ് കയ്യടക്കിയത് കാരണം നാട്ടുകാർക്ക് ഉണ്ടായ പ്രയാസം വേറെയും വാഹനം എടുത്തു പോകുമ്പോൾ ടിക്കറ്റ് പോലും ശരിക്ക് പരിശോധിക്കുന്നില്ല .
വാഹനത്തിൽ ഉള്ള സാധനങ്ങൾ നഷ്ടപ്പെടുകയോ , വാഹനം തന്നെ കളവ് പോകുകയോ ,ചെയ്താൽ ആർക്കാണ് ഉത്തരവാദിത്വം .ആഴ്ചകൾക്ക് മുൻപ് സുപ്രീം കോടതിയിലെ ഒരു അഭിഭാഷകൻ ക്ഷേത്ര ദർശനത്തിന് പോയത് വാഹനം ഇവിടെ പാർക്ക് ചെയ്താണ് , സ്വയ സുരക്ഷക്കായി കേന്ദ്ര സർക്കാർ അദ്ദേഹത്തിന് പിസ്റ്റൾ അനുവദിച്ചിട്ടുണ്ട് . കൂടെ കൊണ്ട് നടക്കുന്ന പിസ്റ്റൾ വാഹനത്തിൽ വെച്ചാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് പോയത് . ഇത് ആരെങ്കിലും മോഷ്ടിച്ച് എന്തെങ്കിലും ദുരന്തം ഉണ്ടായാൽ എങ്ങിനെയാണ് കണ്ടെത്താൻ കഴിയുക . തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഗുരുവായൂർ ക്ഷേത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുൻപ് തന്നെ ക്ഷേത്രം അധികൃതരെ അറിയിച്ചിട്ടുള്ളതാണ് . സി സി ടിവി സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി മടിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് ഭക്തരുടെ സംശയം
സി സി ടിവി സ്ഥാപിച്ചാൽ ദേവസ്വം അധികൃതർക്ക് ഇതെല്ലം ഓഫീസിൽ ഇരുന്ന് കാണാൻ കഴിയും . കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഉത്ഘാടനം കഴിഞ്ഞതല്ലേ , ഇനി അതിൽ നമുക്ക് എന്ത് റോൾ എന്ന ചിന്താഗതിയാണ് ഈ ഭരണ സമിതിക്ക് ഉള്ളതത്രെ . ഇതിനെല്ലാം പുറമെ സെക്യൂരിറ്റി ജീവനക്കാരെ നിയന്ത്രിക്കാൻ ഭരണ സമിതിക്ക് കഴിയുന്നുമില്ല യൂണിയന് വൻ തുകയാണ് ലെ വി എന്ന പേരിൽ മാസം തോറും ഓരോ ജീവനക്കാരനും നൽകുന്നത് .
ഇത് കൂടാതെ പാർട്ടി പിരിവുകൾ വേറെയും നൽകണം മറ്റൊരു യൂണിയന്റെ സംസ്ഥാന നേതാവാണ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരുടെയൂണിയന്റെയും നേതാവ് . നേതാവിനോട് കൂറ് കാണിച്ചാൽ മതി ദേവസ്വത്തിനോട് കൂറ് കാണിക്കേണ്ട ആവശ്യമില്ല എന്ന നിലപാടിൽ ആണ് സെക്യൂരിറ്റിക്കാരും , ഈ നേതാവിന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് പ്രായ പരിധി കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇപ്പോഴും ദേവസ്വത്തിൽ ജോലി ചെയ്യുന്നത് എന്ന ആക്ഷേപവും ശക്തമാണ്. ദേവസ്വം നിയമം മതേതരമാക്കി ഭേദഗതി ചെയ്ത് ഈ നേതാവിനെ കൂടി ഭരണ സമിതി അംഗമാക്കിയാലും പ്രശ്ന പരിഹാരമാകുമത്രെ.