Header 1 vadesheri (working)

ഫ്ളാറ്റിലെ ശുചി മുറിയിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി

Above Post Pazhidam (working)

പേരാമംഗലം : അടാട്ട് ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുള്ളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്. അടാട്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിക്കുന്നത്. ശുചിമുറിയിൽ അഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

ഇക്കഴിഞ്ഞ ഒമ്പതിന് അസ്വസ്ഥതയുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഓഫീസിൽ നിന്നും മടങ്ങിയതാണ് വിവാഹ മോചിതയായ നമിത. പിന്നീട് ഇവരുടെ വിളികളില്ലാതിരുന്നതും വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് ഫ്ളാറ്റിൽ ശുചിമുറിയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പേരാമംഗലം പൊലീസ് നടപടികൾ സ്വീകരിച്ചു.

Second Paragraph  Amabdi Hadicrafts (working)