വസോർ ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം
ഗുരുവായൂർ: കഴിഞ്ഞ 11 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന മഹാരുദ്രയജ്ഞത്തിന് ഇന്ന് നടന്ന വസോർ ധാരയോടെയും കലശാഭിഷേകത്തോടെയും സമാപനം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് – ദിനേശൻ നമ്പൂതിരിപ്പാട് വസോർ ധാരയും, കലശാഭിഷേകവും നടത്തിയത്. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം പ്രസിണ്ടഡ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ ജി .കെ . ഹരിഹര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ ഗുരുവായ ർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് . മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ. മലബാർ ദേവസ്വം അസി.കമ്മീഷണൻ ടി.സി. ബിജു, വാർഡ് കൗൺസിലർ രേണുക ശങ്കർ. മലബാർ ദേവസ്വം ഏരിയ കമ്മിറ്റി മെമ്പർ ആർ,ജയകുമാർ , ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ്, ചെറുതയൂർ ഉണ്ണികൃഷ്ണൻ, പി.സി രഘുനാഥ രാജ തുടങ്ങിയവർ സംസാരിച്ചു.
മമ്മിയൂർ ദേവസ്വത്തിന്റെ കൃഷ്ണൻ കുട്ടി നായർ പുസ്കാരം പ്രശസ്ത നാദസ്വര വിദ്വാൻ ഗുരുവായൂർ മുരളിക്ക് സമ്മാനിച്ചു. ഈ വർഷം ആദ്യമായി സമാപന ദിവസമായ ഇന്ന് ക്ഷേത്രം ആൽത്തറയിൽ ഗുരുവായൂർ ശരി മാരാരുടെ നേതൃത്വത്തിൽ അൽത്തറ മേളവും അരങ്ങേറി.