Above Pot

ചുമർ ചിത്രകലയിലെ മമ്മിയൂർ പാരമ്പര്യം ലോക ശ്രദ്ധ നേടി : ഡോ: അനിൽ വള്ളത്തോൾ


ഗുരുവായൂർ. ലോക ചുമർ ചിത്രകലയുടെ ചരിത്രത്തിൽ മമ്മിച്ചർ പാരമ്പര്യം ലോക ശ്രദ്ധ നേടി കഴിഞ്ഞു എന്ന് മലയാള സർവ്വ കലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രസ്താവിച്ചു. ഗുരുവായൂരിലെ മമ്മിയൂർശിവക്ഷേത്രം ആസ്ഥാനമാക്കി ഗുരുനാഥൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ തുടങ്ങി വെച്ച മർ ചിത്രകലാ പരാമ്പര്യം ഇന്ന് പല അനുഗൃഹീത കലാകാരന്മാരുടെയും കയ്യുകളിൽ ഇന്ന് ഭദ്രമാണ്. കൂടുതൽ വികാസം പ്രാപ്പിച്ച് ലോകത്തിന്റെ നാനാഭാഗത്തും പ്രസിദ്ധമായിട്ടുണ്ട് – വൈസ് ചാൻസ്‌ലർ പറഞ്ഞു.

മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്ര സംസ്കാരം ഭാരതീയ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജികെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.വി.രാമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. സെമിനാർ കോഡിനേറ്റർ ഡോ: സി.എം. നീലകണ്ഠൻ വിഷയം അവതരിപ്പിച്ചു. മലബാർ ദേവസ്വം മെമ്പർ രാധ മാമ്പറ്റ , ട്രസ്റ്റി മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ് , ചെറുതയൂർ ഉണ്ണികൃഷ്ണൻ, പി. സുനിൽകുമാർ, ഡോ.കെ.യു. കൃഷ്ണകുമാർ, ഡോ. ലക്ഷ്മി ശങ്കർ. എന്നിവർ സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന സെമിനാറിൽ ഗുരുവായൂർ ചുമർ ചിത്ര പഠന കേന്ദ്രoചീഫ് ഇൻസ്ട്രക്ടർ നളൻ ബാബു മോഡറേറ്ററായി. കാലടി സർവ്വകലാശാല ചുമർ ചിത്രകലാ പഠന മേധാവി ഡോ.സാജു തുത്തിൽ, കാലടി സംസ്കൃത കോളേജ് അധ്യാപിക ഡോ: ജയ രമേഷ് എന്നിവർ പ്രബന്ധo അവതരിപ്പിച്ചു.