Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി വി.ജി.രവീന്ദ്രൻ ചുമതലയേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി എറണാകുളം പൂത്തോട്ട സ്വദേശി വി.ജി.രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന ചടങ്ങിൽ ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ എന്നിവർ പങ്കെടുത്തു.

സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ വി.ജി.രവീന്ദ്ര നെ ദേവസ്വം കമ്മീഷണർ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും സ്വീകരണം നൽകി. പിന്നീട് വിവിധ സംഘടനാ ഭാരവാഹികളും അദ്ദേഹത്തെ പൊന്നാടയണിയിച്ച് അനുമോദിച്ചു.

Second Paragraph  Rugmini (working)