Post Header (woking) vadesheri

ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടികൂടി ബസ്റ്റാന്‍ഡിന് സമീപമുള്ള സോപാനം ബാര്‍ ഹോട്ടല്‍, പടിഞ്ഞാറെനടയിലെ നാഷ്ണല്‍ പാരഡൈസ്, കൈരളിജംഗ്ഷനിലെ ഹോട്ടല്‍ ഫുഡ്താസ, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തേയും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ഷെജില്‍കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായി പുലര്‍ച്ചെ അഞ്ചര മുതല്‍ രാവിലെ ഒമ്പത് വരെയായിരുന്നു പരിശോധന.

Ambiswami restaurant
നാഷണൽ പാരഡൈസ്

ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിയും , പാചകംചെയ്ത ഭക്ഷണങ്ങളുമാണ് സ്ഥാപനങ്ങളില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം അതാത് സ്ഥാപനങ്ങളുടെ പേരുകളെഴുതി നഗരസഭ ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം വൈകീട്ടോടെ നശിപ്പിച്ചു. നാഷണൽ പാരഡൈസിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള അൽഫാം ആണ് പിടികൂടിയത് .

Second Paragraph  Rugmini (working)

സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.ജെ.ഷാജു, മനേഷ് ബാബു, ജെ.എച്ച്.ഐമാരായ എം.ഡി.റിജേഷ്, കെ.സി.രഷ്മി, എസ്.സൗമ്യ, എ.ബി.സുജിത്കുമാര്‍, കെ.ബി.സുബിന്‍, കെ.സുജിത്, കെ.എസ്.പ്രദീപ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. .

കഴിഞ്ഞ ദിവസം കോട്ടയത്ത് അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ നഴ്സ് മരണത്തിന് കീഴടങ്ങിയിരുന്നു . തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫിസറുമായ രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്. ഇതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾ അടപ്പിച്ചു

Third paragraph