Above Pot

അലങ്കാരം പന്തൽ കമാനം തകർന്ന് വീണ് ഓട്ടോറിക്ഷ തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റു

തൃശൂർ : തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ചിരുന്ന അലങ്കാരം പന്തൽ കമാനം തകർന്ന് വീണ് അപകടം. ഓട്ടോറിക്ഷ തകർന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്‌സി എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർപറേഷൻ ഓഫീസിന് മുന്നിലാണ് അപകടം. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമിച്ചിരുന്ന ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനങ്ങളാണ് തകർന്നു വീണത്. ദീപാലംകാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമിച്ചതായിരുന്നു പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴുകയായിരുന്നു.

First Paragraph  728-90

ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കർക്കാണ് പരിക്കേറ്റത്. സ്വരാജ് റൗണ്ടിൽ അടക്കം പൂരത്തിന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾക്കുമായി മൂന്ന് പന്തലുകൾ നിർമിക്കാൻ ശക്തൻ തമ്പുരാന്റെ കാലത്ത് നൽകിയ അവകാശമാണ് ഇപ്പോഴുമുള്ളത്. മറ്റൊരാവശ്യത്തിനും പന്തലുകൾ അടക്കമുള്ള നിർമിതികൾക്ക് അനുമതി നൽകാറില്ല

Second Paragraph (saravana bhavan

ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നഗരമാകെ ദീപാലാംകൃതമാക്കിയിരിക്കുകയാണ്. നിലം കുഴിക്കാതെയുള്ള നിർമാണങ്ങളാണ് നടത്തിയിരിക്കുന്നത്. അപകടം സ്വരാജ് റൗണ്ടിൽ ആയിരുന്നുവെങ്കിൽ ദുരന്തമായേനെ

അതെ സമയം ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിലും പരിസരത്തും അലങ്കാര പന്തൽ കിട്ടിയത് അനുമതി ഇല്ലാതെയാണെന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. ഇതു മൂലം ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കോർപ്പറേഷനിലെ മൂക്കിനുതാഴെ അലങ്കാര പന്തൽ വീണുണ്ടായ അപകടം. യാതൊരു സുരക്ഷാ ക്രമീകരണം പാലിക്കാതെയാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ അലങ്കാര പന്തലുകൾ കോർപ്പറേഷന്റെ മൗനാനുവാദത്തോടെ നഗരത്തിൽ ഉയർത്തിയിട്ടുള്ളത്.

ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോർപ്പറേഷൻ ഭരണ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. ഹൈക്കോടതിയിൽ പോയി കോർപറേഷൻ സെക്രട്ടറി ഉത്തരം മുട്ടി നിന്നത് കഴിഞ്ഞ ആഴ്ചയാണ്. അത്തരം സാഹചര്യം നിലനിൽക്കേ കോർപറേഷൻ ആസ്ഥാനത്തിന് മുന്നിലും നഗരത്തിൽ വ്യാപകമായും അപകടകരമായും കാമനങ്ങൾ സ്ഥാപിച്ചത് ഗുരുതര നിയമലംഘനവും നടപടികളിലെ മൗനാനുവാദം ദുരൂഹവുമാണ്. സ്വരാജ് റൗണ്ടിലെ തിരക്കുള്ള സമയത്താണ് കമാനം ഒടിഞ്ഞു വീണതെങ്കിൽ വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. അനുമതിയില്ലാതെയും സുരക്ഷ മാനദണ്ഡങ്ങൾ നോക്കാതെയും ഇരുമ്പ് കമാനങ്ങൾ ഉയർത്തുമ്പോൾ കോർപ്പറേഷൻ കണ്ടില്ലെന്ന് നടിച്ചു ഇതാണ് അപകടത്തിന് കാരണമായത്. കോർപ്പറേഷൻ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് പുല്ലുവിലയാണ് കൽപ്പിച്ചത്.

അനുമതിയില്ലാതെ ഇത്രയും വലിയ അലങ്കാര കമാനങ്ങൾ കെട്ടി ഉയർത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച കോർപ്പറേഷൻ ഇരുമ്പ് കമാനം വീണുണ്ടായ അപകടത്തിൽ സമാധാനം പറയാൻ ബാധ്യസ്ഥരാണ്. അനുമതിയില്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ ഇരുമ്പു കമാനങ്ങൾ ഉയർത്തിയതിനെ കുറിച്ചും തുടർന്നുണ്ടായ അപകടത്തെക്കുറിച്ചും കുറിച്ചും അന്വേഷണം വേണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. വിഷയത്തിൽ ജില്ലാ കളക്ടറും മറുപടി പറയണം അദ്ദേഹം കൂട്ടിച്ചേർത്തു