മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം ആരംഭിച്ചു.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര ത്തിൽ മൂന്ന് അതിരുദ്ര മഹായജ്ഞത്തിനു ശേഷം നാലാം അതിരുദ്ര മഹായജ്ഞത്തിനായുളള ഒന്നാം മഹാരുദ്രയജ്ഞം ആരംഭിച്ചു. രാവിലെ 5 മുതൽ യജ്ഞവേദിയിൽ ആരംഭിച്ച ശ്രീരുദ്ര ജപത്തിന് വേങ്ങേരി വാസുദേവൻ നമ്പൂതിരി, ചെറുതയൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മുളമംഗലം ഗോവിന്ദൻ നമ്പൂതിരി, തിരുവാലൂർ അനിൽ, തുടങ്ങിയവർ നേതൃത്വം നൽകി. ശ്രേഷ്ഠ കലങ്ങൾ മഹാദേവന് തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അഭിഷേകം നടത്തി.
ക്ഷേത്രത്തിൽ എല്ലാ വർഷവും നടന്നു വരുന്ന മുറ ഹോമം – സുകൃത ഹോമവും ആരംഭിച്ചു. നടരാജ മണ്ഡപത്തിൽ ഭാരതീയ സംസ്കൃതി എന്ന വിഷയത്തിൽ ആലങ്കോട് ലീല കൃഷ്ണന്റെ ഭക്തി പ്രഭാഷണം, അനഘ,അജ്ഞന എന്നിവരുടെ നൃത്ത നൃത്തങ്ങൾ, പാണിവാദ രത്നം കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത്, ഗുരു വായൂർ മുരളിയുടെ നാദസ്വര കച്ചേരി, കലാമണ്ഡലം ഹരിദാസ്, ഗുരുവായൂർ ശശി മാരാർ എന്നിവരുടെതായമ്പക എന്നിവയും അരങ്ങേറി.
അഭിഷേകം തൊഴുവാനും നടയ്ക്കൽ പറ വെക്കുന്നതിനും, പ്രസാദ ഊട്ടിനും, അനേകം ഭക്തജങ്ങൾ പങ്കെടുത്തു.