Post Header (woking) vadesheri

പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച ,കവർന്നത് 80 പവൻ സ്വർണം

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളത്ത് പട്ടാപ്പകൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്നപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 80 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.

Ambiswami restaurant

രാവിലെ പത്തു മണിയോടെയായിരുന്നു ദേവി വീട് പൂട്ടി വിവാഹ ചടങ്ങിന് പോയത്. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. മുകളിലത്തെ നിലയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Second Paragraph  Rugmini (working)

വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ തുറന്നാണ് കള്ളൻ അകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമയായ ദേവി എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. റിട്ടയേർഡ് പ്രൊഫസറായ രാജൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുകയാണ് . കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Third paragraph