Header 1 vadesheri (working)

നെഞ്ചു വേദനയുമായി ചെന്ന രോഗിക്ക് ചികിത്സ നിഷേധിച്ച് ദേവസ്വം ആശുപത്രി

Above Post Pazhidam (working)

ഗുരുവായൂർ : നെഞ്ചു വേദനയുമായി ചെന്ന രോഗിയെ പരിശോധിക്കാൻ തയ്യാറാകാതെ ദേവസ്വം ആശുപത്രിയിലെ ഡോക്റ്റർമാർ . വ്യഴാഴ്ച രാത്രി എട്ടുമണിക്കാണ് നെഞ്ചു വേദനയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരിയും കോഴിക്കോട് ബാലുശ്ശേരി ഇല്ലപറമ്പിൽ മാധവൻനായർ മകൻ വിജയൻ (60 )ദേവസ്വം ആശുപത്രിയിൽ എത്തിയത് . ഒ പി കാർഡ് എടുത്ത ശേഷം ഡോക്റ്ററുടെ വരവും കാത്ത് അത്യാഹിത വിഭാഗത്തിൽ കാത്തിരുന്നെങ്കിലും ഡോകടർ മാർ ആരും അദ്ദേഹത്തെ പരിശോധിക്കുവാൻ തയ്യാറായില്ല .

First Paragraph Rugmini Regency (working)

വേദന കൂടി വന്നതോടെ മരണ ഭയം കാരണം അര മണിക്കൂറിനു ശേഷം മറ്റൊരു വാഹനം ഏർപ്പാടാക്കി അദ്ദേഹം മുതുവട്ടൂരിലെ ആശുപത്രിയിൽ ചികിത്സ തേടി . ഉയർന്ന രക്ത സമ്മർദ്ദം മൂലം ഉണ്ടായ നെഞ്ചു വേദനയാണ് എന്ന് പരിശോധിച്ച ഡോക്റ്റർ പറഞ്ഞു . രക്ത സമമർദ്ദത്തിനുള്ള ഇൻജക്ഷൻ കൊടുത്തു നിരീക്ഷണത്തിൽ കിടത്തിയ ശേഷം അർദ്ധ രാത്രിയോടെ ഡിസ്ചാർജ് ചെയ്തു . അതെ സമയം ഇദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആണ് വന്നിരുന്നതെങ്കിൽ പരിശോധിക്കാതെ നഷ്ടപ്പെടുത്തിയ സമയം കൊണ്ട് താൻ പരലോകത്തേക്ക് പോയിരുന്നില്ലേ എന്ന ചോദ്യമാണ് വിജയൻ ചോദിക്കുന്നത് .

Second Paragraph  Amabdi Hadicrafts (working)

ഡോക്ടർ ഇല്ലെങ്കിൽ ആ വിവരം പറഞ്ഞാൽ താൻ നേരത്തെ തന്നെ മറ്റു ആശുപത്രികളിൽ പോയേനെ എന്നും അദ്ദേഹം കൂട്ടി ചേർത്തു ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും വിജയൻ പറഞ്ഞു .ആശുപത്രി ജീവനക്കാരൻ തന്നെ ദേവസ്വം ഭരണ സമിതി അംഗം ആയിരിക്കുമ്പോഴാണ് രോഗിയോട് ഇത്ര വലിയ അനാസ്ഥ കാണിക്കുന്നത് . .കഴിഞ്ഞ ദിവസമാണ് നഗര സഭയുടെ ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യ മായി നൽകി ദേവസ്വം അധികൃതർ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് .

തങ്ങളുടെ കീഴിലുള്ള ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ചികിത്സ ഉറപ്പാകാൻ ദേവസ്വം ഭരണാധികാരികൾക്ക് കഴിയുന്നില്ല . ഇവരാണ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കാൻ വേണ്ടി ഓടി നടക്കുന്നത് , നേരത്തെ ഹൃദയ ശാസ്ത്ര ക്രിയകൾ വരെ നടത്തിയിരുന്ന ദേവസ്വംആശുപത്രി കുറച്ചു പേർക്ക് ജോലി നൽകാനുള്ള ഇടമായി മാറി . ഭക്തർ ഭണ്ഡാരത്തിൽ ഇടുന്ന കാണിക്ക ഉപയോഗിച്ചാണ് ഇവിടെ ഉള്ളവരെ ദേവസ്വം തീറ്റി പോ റ്റു ന്നത്