സംസ്ഥാന ടൂറിസം വകുപ്പ് പിന്തുണ നൽകുന്നില്ല : മറൈൻ വേൾഡ് പബ്ലിക് അക്വേറിയം എം.ഡി
ചാവക്കാട് : സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു പിന്തുണയും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പഞ്ചവടി മറൈൻ വേൾഡ് പബ്ലിക് അക്വേറിയം മാനേജിങ് ഡയറക്ടർ നൗഷർ മുഹമ്മദ്. പി .സി വാർത്ത സമ്മളനത്തിൽ അറിയിച്ചു . ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം ആണ് തങ്ങൾ പഞ്ചവടി കടപ്പുറത്ത് തുറന്നിട്ടുള്ളത് . സംസ്ഥാനത്തിന്റെ ടൂറിസം മാപ്പിൽ പോലും തങ്ങളുടെ സ്ഥാപനത്തിനെ ഉൾപ്പെടുത്താൻ ടൂറിസം വകുപ്പ് തയ്യാ റായിട്ടില്ല . പ്രവാസി മലയാളികൾ കൂടി തുടങ്ങിയ സ്ഥാപനത്തിന് ഇന്നത്തെ മൂല്യം 150 കോടി രൂപയാണ് . .സംസ്ഥാനത്തിനകത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് പേരാണ് ദിവസവും ഇവിടെ എത്തുന്നത് .
2007 ൽ ആണ് മറൈൻ വേൾഡ് നിർമാണം തുടങ്ങിയത് 2021 ജനുവരി ഒന്നിന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു . കടൽ ജീവികളും , ശുദ്ധ ജല ജീവികളും, ബ്രാക്കിഷ് വാട്ടർ മത്സ്യങ്ങളും അടക്കം വൻ ശേഖരമാണിവിടെഒന്നാമത്തെ ഘട്ടത്തിൽ 169 അക്വേറിയംങ്ങളിലായി 200 ഓളം ഇനം മത്സ്യങ്ങളും മറ്റു ജീവികളും ഉണ്ട് . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള (ആമസോൺ നദി , തായ്‌ലൻഡ് ,സിംഗപ്പൂർ ,മലേഷ്യ ,ജപ്പാൻ ) ജീവി ജാലകങ്ങളാണ് ഇവിടെയുള്ളത് ഫിഷ് സ്പാ,റൈൻഫോറെസ്റ്,സ്ട്രിംഗ് റെയ് ഫീഡിങ്, അണ്ടർവാട്ടർ ടണൽ, ടച്ച് പൂള് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷകമായ അക്വാറിയങ്ങൾ .രണ്ടാം ഘട്ടത്തിൽ പ്രധാനമായും കാർ അക്വേറിയം നീളം കൂടിയ അക്വേറിയം,നീളം കൂടിയ സിലിണ്ടർ അക്വേറിയം ,ഗ്ലാസ് പാലം എന്നിവയാണ് ആകർഷകമായിട്ടുള്ളത് . മൂന്നാം ഘട്ടത്തിൽ മൽസ്യങ്ങളുടെ കൂടെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുവാനുള്ള അവസരമാണ് ഉദ്ദേശിക്കുന്നത്
ചെയർമാൻ ഇസ്മായിൽ .ആർ .ഒ സിഇഒ ആൻഡ് ഫൗണ്ടർ : ഫൈസൽ. ആർ . ഓ ,വൈസ് ചെയർമാൻ സി.അബ്ദുൽ നാസർ മുഖ്യ രക്ഷാധികാരി പ്രൊഫ: വി .കെ .ബേബി, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ മജീദ് കരിക്കുഴി വളപ്പിൽ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു