ചാവക്കാട് കടപ്പുറത്ത് സുനാമി അനുസ്മരണം നടത്തി.
ചാവക്കാട് : മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് ഗുരുവായൂർ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ചാവക്കാട് കടപ്പുറത്ത് വെച്ച് സുനാമി അനുസ്മരണവും സർവ്വ മത പ്രാർത്ഥനയും നടത്തി.കേരളത്തിലെ സൈന്യമെന്ന് മുഖ്യമന്ത്രിയും കേരള ജനതയും അംഗീകരിച്ച മത്സ്യ തൊഴിലാളികളുടെ വെട്ടി കുറച്ച ആനുകൂല്യങ്ങൾ കേരള സർക്കാർ ഉടൻ പുന:സ്ഥാപിക്കണമെന്ന് സുനാമി അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മഝ്യ തൊഴിലാളി കോൺസ് സംസ്ഥാന സെക്രട്ടറി കെ.ഡി. വീരമണി ആവശ്യപ്പെട്ടു.
മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് പി.കെ.കെ ബീർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിണ്ടന്റ് സി.വി സുരേന്ദ്ര മരക്കാൻ മുഖ്യപ്രഭാഷണം നടത്തി സർവ്വ മത പ്രാർത്ഥനക്ക് പാലയൂർ പള്ളി വികാരി ഫാദർ ഡെവിഡ് കണ്ണമ്പുഴ , ആചാര്യ സി.പി.നായർ , ഫാറൂഖ് മെയ്നി എന്നിവർ നേതൃത്വം നൽകി
ജില്ലാ ഭാരവാഹികളായ സി. മുസ്താഖലി , കെ.കെ വേദുരാജ് , സി.എസ്സ് രമണൻ ,പി മുഹമ്മദീൻ . ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ റ്റി.എച്ച് റഹിം, ഒ .കെ.ആർ മണി ണ്ഠൻ, ബാലൻ വാറണാട്, പി.എ.നാസർ, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടന്റ് കെ.വി.ഷാനവാസ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരയ സി.എസ്സ് സൂരജ് , കെ.ബി. വിജു, കോൺഗ്രസ്സ് ഭാരവാഹികളായ പ്രതീഷ് ഒടാട്ട് , നാസർ വഞ്ചി കടവ്, കെ.വി യുസഫലി തുടങ്ങിയവർ പങ്കെടുത്തു
18 വർഷം മുൻപ് ഇതേ ദിവസമാണ് കേരള തീരത്ത് സുനാമി വിനാശം വിതച്ചത്
ലോകമാകെ 3 ലക്ഷത്തിലധികം മനുഷ്യജീവനുകൾ കവർന്ന മഹാ ദുരന്തം കേരളത്തിലും രാക്ഷസരൂപം പൂണ്ടു. 236 പേരാണ് സുനാമി തിരമാലയിൽ കേരളത്തിൽ മരിച്ചത്.
2004 ഡിസംബർ 26. ക്രിസ്മസ് പിറ്റേന്ന് കടൽ ഇങ്ങനെ കലിപൂണ്ട് വരുമെന്ന് അവർ കരുതിയിരുന്നില്ല. ഇൻഡോനേഷ്യയിലെ സുമാത്രയിൽ രൂപം കൊണ്ട ഭൂകമ്പം ലോകമാകെ ദുരിതത്തിരമാലയായി. കേരളത്തിൽ മാത്രം 236 പേരുടെ ജീവൻ കടലെടുത്തു. അതിൽ ഏറിയപങ്കും കൊല്ലം ജില്ലയിലെ അഴീക്കലുകാരായിരുന്നു. 143 മനുഷ്യരെയാണ് ആ നാട്ടിൽ നിന്ന് രാക്ഷസത്തിരമാല കവർന്നത്. അഴീക്കലിലെ 8 കിലോമീറ്റർ ഓളം പൂർണമായും കടലെടുത്തു. പരുക്കേറ്റ് ആയിരങ്ങൾ ചികിത്സ തേടി.
അന്ന് കടൽ കൊണ്ടുപോയതൊക്കെ തിരികെ പിടിക്കാൻ ഇനിയും അഴിക്കലുകാർക്ക് ആയിട്ടില്ല. അതിൽ പിന്നീട് ക്രിസ്മസ് അവർക്ക് നടുക്കുന്ന ഓർമ്മയാണ്. വർഷം 18 പിന്നിടുമ്പോഴും അന്നത്തെ മുറിവുകൾ ഉറങ്ങാതെ ഇപ്പോഴും ഈ ജനത ജീവിക്കുകയാണ്. കൊല്ലത്തിന് പുറമേ ആലപ്പുഴ ജില്ലയിലും സുനാമി അതിൻറെ ഭീകര രൂപം പൂണ്ടു.
ഇന്ത്യയിൽ കേരളം കൂടാതെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു.