Header 1 vadesheri (working)

തൃശൂർ അരിമ്പൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു

Above Post Pazhidam (working)

തൃശൂർ : അരിമ്പൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. എൽതുരുത്ത് സ്വദേശിയും സെന്റ്.തോമസ് കോളേജിലെ റിട്ട. അധ്യാപകനുമായ പുളിക്കൽ വിൽസൻ (64), ഭാര്യ മേരി (60 – മനക്കൊടി സ്കൂളിലെ റിട്ട. അധ്യാപിക), ഇവരുടെ ബന്ധുക്കളായ എറവ് സ്വദേശി തോമസ് (61-ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), മണലൂർ സ്വദേശി ജോസഫ് (62- റിട്ട. പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ ) എന്നിവരാണ് മരിച്ചത്.

First Paragraph Rugmini Regency (working)

ഉച്ചക്ക് 12.45 ഓടെ എറവ് സ്കൂളിന് സമീപത്തായിരുന്നു അപകടം. പാലയൂരിലുള്ള ബന്ധു വീട്ടിൽ നിന്നും വരും വഴിയാണ് കാർ യാത്രക്കാർ അപകടത്തിൽപെട്ടത്. സ്വകാര്യ ബസിനു മുന്‍പിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. തൃശൂരിൽ നിന്നും കാഞ്ഞാണി ഭാഗത്തേക്ക് പോയിരുന്ന തരകൻ എന്ന ബസും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന വാഗൺ ആർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു .

Second Paragraph  Amabdi Hadicrafts (working)

യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും നാല് പേരും മരിച്ചിരുന്നു.ചാവക്കാട് നിന്നും ഒളരിയിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു