Header 1 vadesheri (working)

അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം കടത്തിയ 19 കാരി അറസ്റ്റിൽ

Above Post Pazhidam (working)

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോ‍ട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ വിദ​ഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുറത്തെ പൊലീസ് നടപടിയിൽ പെൺകുട്ടി കുടുങ്ങി.

First Paragraph Rugmini Regency (working)

ദുബായില്‍ നിന്നാണ് കാസര്‍കോടുകാരിയായ ഷഹല എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഷഹല രക്ഷപ്പെട്ടു. എന്നാൽ, യുവതി സ്വർണവുമായി എത്തുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് പരിശോധിക്കാൻ അദ്ദേഹം നിർദേശം നൽകി

Second Paragraph  Amabdi Hadicrafts (working)

വിമാനത്താവളത്തിൽനിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും ഇവർ സമ്മതിച്ചില്ല. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദ​ഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24 കാരറ്റ് സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് കസ്റ്റംസിനെ പൊലീസ് വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളങ്ങളിൽ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വർധിച്ചെന്ന് അധികൃതര്‍ പറഞ്ഞു

ഈ മാസം 22നും കരിപ്പൂരിൽ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.