മമ്മിയൂർ ക്ഷേത്രത്തിൽ ദേവപ്രശ്നത്തിന് സമാപനമായി
ഗുരുവായൂർ : വളരെയേറെ സൽകർമ്മങ്ങൾ നടത്തുന്ന മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയതിന്റെ ഫലസിദ്ധി പൂർണ്ണമായി കാണുന്നില്ലെന്ന് ദേവ പ്രശ്‌നത്തിൽ ജ്യോതിഷികൾ അഭിപ്രായപ്പെട്ടു . ആയതിനാൽ എത്രയും വേഗം ബിംബം മാറാത്ത സ്വീനവീകരണ കലശം നടത്തുന്നതിന് നിർദ്ദേശം നൽകി. ദോഷപരിഹാരത്തിന്‌ഗുരുവായൂർ ക്ഷേത്രത്തിലുംചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വഴിപാട് എന്നിവ നടത്തേണ്ടതാണ്.
സ്ഥലലഭ്യത അനുസരിച്ച് അയ്യപ്പ പ്രതിഷ്ഠ പുറത്തേക്ക് മറ്റി അയ്യപ്പന് സ്വതന്ത്ര ശ്രീകോവിൽ നിർമ്മിക്കുന്നതിനും, നവഗ്രഹങ്ങൾക്ക് പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനും തടസ്സമില്ല . ക്ഷേത്ര മണികിണർ വറ്റിച്ച് വൃത്തിയാക്കുകയും , ക്ഷേത്രക്കുളം ശുചിയായി സൂക്ഷിക്കുകയും വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ദേവപ്രശ്നത്തിന് സമാപനമായി .
ഇന്നത്തെ പ്രശ്ന ചിന്തയിൽ ജ്യോതിഷികളായ എടപ്പാൾ ഗോവിന്ദൻ മാസ്റ്റർ, കൂറ്റനാട് രാവുണ്ണി പണിക്കർ, അരീക്കര സുരേഷ് പണിക്കർ, എളവള്ളി പ്രശാന്ത് മേനോൻ , കൂറ്റനാട് രവിശങ്കർ , മമ്മിയൂർ കളരി രമേഷ് പണിക്കർ എന്നിവർ പങ്കെടുത്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ്, പി. സുനിൽകുമാർ , എക്സിക്യൂട്ടീവ് ഓഫീസർ പി ടി വിജയി എന്നിവരും സംബന്ധിച്ചു