Header 1 vadesheri (working)

ഗുരുവായൂര്‍ നടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു.

Above Post Pazhidam (working)

ഗുരുവായുര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു. തിരക്കുള്ള സമയമായിരുന്നിട്ടും ഭക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാരായണ എന്നെഴുതി വച്ചിരുന്ന സത്രം ഗേറ്റിന് മുന്നിലുള്ള ബോര്‍ഡാണ് രാവിലെ ശീവേലിസമയത്ത് ഏഴോടെ 25 അടി ഉയരത്തില്‍ നിന്ന്് പൊട്ടി വീണത്.

First Paragraph Rugmini Regency (working)

ഈ സമയത്ത് താഴെ വാഹനപൂജ നടത്തുന്ന ന്ന കോയ്മ നില്‍പ്പുണ്ടായിരുന്നു. മുകളില്‍ നിന്ന് പിടുത്തം വിട്ട ബോര്‍ഡ് കുറച്ച് താഴെയായി വയറില്‍ ഉടക്കി നിന്നതിന് ശേഷമാണ് താഴെ വീണത്. ഈ സമയത്തിനുള്ളില്‍ താഴെ നിന്നിരുന്നവര്‍ ഒഴിഞ്ഞ് മാറിയതിനാലാണ് അപകടം ഒഴിവായത്. ശബരിമല തീര്‍ത്ഥാടകരടക്കം നിരവധി ഭക്തരാണ് താഴെ ഉണ്ടായിരുന്നത്

Second Paragraph  Amabdi Hadicrafts (working)