Header 1 = sarovaram
Above Pot

ഗുരുവായൂർ എൽ എഫ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 പേർക്ക് ജോലി ലഭിച്ചു

ഗുരുവായൂർ : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംബ്ലോയിബിലിറ്റി സെന്ററും ഗുരുവായൂർ യൂർ ലിറ്റിൽ ഫ്ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു . 537 പേരെ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തതായിജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ വി എം ഹംസ അറിയിച്ചു . 25 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. ഗുരുവായൂർ നഗര സഭ കൗൺസിലർ ജീഷ്മ സുജിത് അടക്കം 2754 ഉദ്യോഗാർത്ഥികൾ ആണ് തൊഴിൽ തേടി എത്തിയത് .

Astrologer

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ വച്ചു നടന്ന ജോബ് ഫെയർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ . അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു . , ഗുരുവായൂർ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ . ഷഫീർ കെ.എം , വാർഡ് കൗൺസിലർ പ്രൊഫ . പി.കെ ശാന്ത കു മാരി , എൽ.എഫ് കോളേജ് പ്രിൻസിപ്പാൾ ഡോ.സി.വൽസ് എം.എ , എൻ.ബി ശശികു മാർ ( എംപ്ലോയ്മെന്റ് ഓഫീസർ എസ്.ഇ , തൃശ്ശൂർ ) , ലത എം ( എംപ്ലോ യ്‌മെന്റ് ഓഫീസർ , ചാവക്കാട് , തൃശ്ശൂർ ജില്ലാ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് . മുഹമ്മദ് ഷൗക്കത്തലി എന്നിവർ ചടങ്ങിൽ സംസാരിച്ചു .

Vadasheri Footer