Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. . ഉച്ചപൂജയ്ക്കു ശേഷം.. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ സോപാനപടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ , ശബരിമല തീർത്ഥാടക സംഘത്തിലെ ദേവിക, ശ്രീനന്ദ എന്നീ സ്കൂൾ വിദ്യാർത്ഥികൾക്ക്‌ നൽകിയായിരുന്നു കലണ്ടറിൻ്റെ പ്രകാശനം.

First Paragraph Rugmini Regency (working)

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയനിൽ നിന്ന് ദേവികയും ശ്രീനന്ദയും ഒരുമിച്ച് കലണ്ടർ ഏറ്റുവാങ്ങി. ഇരുവരും കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാമധ്യേ ഗുരുവായൂരിലെത്തിയതാണ്. ദേവിക നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.ശ്രീനന്ദ അഞ്ചാം ക്ലാസിലും. കോഴിക്കോട് കടലുണ്ടി സ്വദേശികളും സുഹൃത്തുക്കളുമായ ദിലീപ് ,ശ്രീജിത്ത് എന്നിവരുടെ മക്കൾ. ചടങ്ങിൽ ദേവസ്വം തഹസീൽദാർ കൃഷ്ണകുമാർ, ഗുരുവായൂർ ഏ സി പി കെ ജി സുരേഷ് കുമാർ , അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ്, അസി.മാനേജർ ( ക്ഷേത്രം) പ്രവീൺ കുമാർ ,തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ജിഎസ്ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.

Second Paragraph  Amabdi Hadicrafts (working)

അതെ സമയം പ്രമുഖ സ്ഥാപന ങ്ങളുടെയും , മറ്റു സംഘടന ങ്ങളുടെയും കലണ്ടർ ഇറങ്ങി വിൽപന പൂർത്തിയായ ശേഷമാണ്‌ ദേവസ്വം കലണ്ടർ പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ് .ഏകാദശിക്ക് മുൻപ് കലണ്ടർ ഇറങ്ങുകയാണെങ്കിൽ പതിനായിരക്കണക്കിന് കോപ്പി കലണ്ടർ വിൽപന നടന്നേനെ .ഏകാദശി ദിവസം ആയിരങ്ങളാണ് ഗുരുവായൂർ ദേവസ്വം കലണ്ടർ അന്വേഷിച്ചു നടന്നിരുന്നത് . 1500 കോടി സ്ഥിര നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വത്തിന് കലണ്ടർ വിറ്റി ട്ടുള്ള പണം ആവശ്യമില്ല എന്ന് ദേവസ്വം ഉദ്യോഗസ്ഥർ കരുതിയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല