Above Pot

കട കത്തി നശിച്ചു, വൈദ്യുതിബോർഡ് രണ്ട് ലക്ഷം രൂപ നഷ്ടം നല്കണം : ഉപഭോക്തൃ കോടതി

തൃശൂർ : ട്രാൻസ്ഫോർമർ സ്ഥാപിച്ചത് നിമിത്തമുള്ള വൈദ്യുതി പ്രശ്നങ്ങളാൽ കട കത്തി നശിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചെരുതുരുത്തിയിലെ ചെരപ്പറമ്പിൽ വീട്ടിൽ മായ ഉദയൻ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൻ്റെ ചെറുതുരുത്തി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായത്.

First Paragraph  728-90

Second Paragraph (saravana bhavan

മായ ഉദയൻ്റെ കട പുലർച്ചയോടെയാണ് കത്തിനശിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചത് മൂലമുള്ള വൈദ്യുതി പ്രശ്നങ്ങൾ നിമിത്തമാണ് കട കത്തിനശിച്ചതെന്നാരോപിച്ച് മായ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇതിന് മുമ്പായി ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി വിതരണം ചെയ്തപ്പോഴും പല ഉപകരണങ്ങളും കത്തിനശിച്ചിരുന്നു.ഇത് സംബന്ധമായി പരാതികളും നൽകിയിരുന്നു. ഫയർ സ്റ്റേഷൻ റിപ്പോർട്ടും പത്രവാർത്തയും കേസിൽ തെളിവിലേക്ക് സമർപ്പിച്ചിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക് കട കത്തിനശിച്ചതിൻ്റെ നഷ്ടം എന്ന നിലയിൽ 1,50,000 രൂപയും കത്തിനശിച്ച തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്കുവേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി