Header 1 = sarovaram
Above Pot

പാർക്കിങ്ങിന് സ്ഥലമില്ലാതെ തീർത്ഥാടകർ , ഉള്ള സ്ഥലം തുറന്നു കൊടുക്കാതെ ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ശബരി മല തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യാൻ സ്ഥ ലമില്ലാതെ തീർത്ഥാടകർ വലയുമ്പോഴും ദേവസ്വത്തിന്റെ കീഴിലുള്ള പാർക്കിങ് ഗ്രൗണ്ട് തുറന്നു കൊടുക്കാതെ ദേവസ്വം . ദേവസ്വം മെഡിക്കൽ സെന്ററിന് തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ് വാഹനങ്ങളെ കാത്ത് കിടക്കുന്നത് .. പാർക്കിങ്ങിനായി ജെ സി ബി വാടകക്ക് എടുത്ത് ഗ്രൗണ്ട് തയ്യാറക്കിയെങ്കിലും ജെ സി ബി യുടെ വാടക കൊടുത്തത് മാത്രം മിച്ചം .

Astrologer

വൺ വേ സമ്പ്രദായം കാരണം ഒരു വാഹനത്തിനും ഇതിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല . ടെമ്പിൾ സ്റ്റേഷന് എതിർവശമുള്ള റോഡിൽ കൂടി ഈ പാർക്കിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ കടത്തി വിടുകയാണെങ്കിൽ . നിരവധി വാഹനങ്ങൾക്ക് പാർക്കിങ്ങിന് സ്ഥലമാകും , ഈ റോഡിലെ ഗേറ്റ് ദേവസ്വം അടച്ചിട്ടതിനാൽ ഒരു വാഹനത്തിനും ഇതിൽ കൂടി കടക്കാൻ കഴിയില്ല . ഈ ഗേറ്റ് തുറന്നിട്ട് പോലീസിനെ സഹായിക്കാൻ ഉള്ള വളണ്ടിയർമാരെ പോലീസ് സ്റ്റേഷൻ റോഡിൽ നിറുത്തി വാഹനങ്ങൾ ഈ ഗ്രൗണ്ടിലേക്ക് തിരിച്ചു വിട്ടാൽ മതിയാകും . പക്ഷെ അതിന് ദേവസ്വവും പോലീസും തമ്മിൽ ഒരു സഹകരണം വേണം ,അതില്ലാത്തതാണ് ഇവിടത്തെ പ്രശ്നം ,

വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് , തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് ദേവസ്വം ഗീർവാണം മുഴക്കിയിരുന്നു , ഒപ്പം മറ്റൊരു കാര്യവും പറഞ്ഞിരുന്നു ഫ്രീസത്രത്തിന് സമീപം ഇരു ചക്ര വാഹനത്തിന് പാർക്കിങ് അനുവദിക്കുകയില്ല എന്ന്, എന്നാൽ അത് മാത്രം നടപ്പിലായി . നാട്ടുകാരായ ഭക്തർ അവിടെ ഇരുചക്ര വാഹനം വെക്കുന്നുണ്ടോ എന്ന് നോക്കാൻ 24 മണിക്കൂറും ആളെ നിയമിച്ചിരിക്കുകയാണ് . ഈ ആളുകളെ പാർക്കിങ് ഗ്രൗണ്ടിലേക്ക് വാഹനം തിരിച്ചു വിടാൻ ഏർപ്പാടാക്കുകയാണെങ്കിൽ തീർത്ഥാടകർക്ക് അനുഗ്രഹവും , ദേവസ്വത്തിന് ഒരു വരുമാനമാർഗവും കൂടി ആയേനെ.

തീർത്ഥാടകർ ആരും ഇങ്ങോട്ട് വരണ്ട , പണം മാത്രം ദേവസ്വം അകൗണ്ടിലേക്ക് ഇട്ട് നൽകിയാൽ മതി എന്ന മനോഭാവമാണ് ഭരണ സമിതിക്ക് . ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്ന തിൽ ഒരു അടി മുന്നോട്ട് വെക്കാൻ കൂടി ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല .മുൻ കാലങ്ങളിൽ സമീക്ഷാ പറമ്പിലും ,കമ്പിപ്പാലത്തിന് എതിർ വശത്തുള്ള ഗ്രൗണ്ടിലും , വാഹന പാർക്കിങ്ങിന് അനുവദിച്ചിരുന്നു , സമീക്ഷ പറമ്പിൽ അഡ്മിനിസ്ട്രേറ്റർക്ക് താമസിക്കാൻ പുതിയ ബംഗ്ലാവ് പണിതതോടെ അവിടെ പാർക്കിങ് ഒഴിവാക്കി ,

പടിഞ്ഞാറേ നടയിലെ ഗ്രൗണ്ടിലേക്ക് വാഹനം തിരിച്ചു വിടാൻ ആരുമില്ലാത്തത് കൊണ്ട് ഒരു വാഹനവും അവിടെ എത്തുന്നുമില്ല .തീർത്ഥാടന കാലം ഒരു മാസം പിന്നിട്ടു , ഇനി ഒരു മാസം കൂടി യേ ഉള്ളൂ , ദേവസ്വം തീരുമാനം എടുത്ത് നടപ്പാക്കി വരുമ്പോഴേക്കും മകര വിളക്കും കഴിയും . അതാണ് മുൻ അനുഭവങ്ങൾ

Vadasheri Footer