Above Pot

ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ, ഗുരുവായൂരപ്പന് വിഹിതമായി ലഭിച്ചത് 2.72 ലക്ഷം രൂപ

ഗുരുവായൂർ : ഏകാദശി വ്രത പുണ്യത്തിൻ്റെ പൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾ
ദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്ര കൂത്തമ്പലത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് ചടങ്ങ് തുടങ്ങിയത്. ശുകപുരം ,പെരുമനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു .ഭക്തർക്ക് അനുഗ്രഹമേകി.
10,91320 രൂപ ദക്ഷിണയായി ലഭിച്ചു.

Astrologer

ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 2,72,830 രൂപ ഗുരുവായൂരപ്പനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങൾക്കുമുള്ളതാണ്.
ശുകപുരം ഗ്രാമത്തിൽ നിന്നു ചെറുമുക്ക് വൈദികരായ വല്ലഭൻ അക്കിത്തിരിപ്പാട്, ശ്രീണ്ഠൻ സോമയാജിപ്പാട്, ഭട്ടിപ്പു ത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട് പെരുമനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജി പാട്, ആരൂർ വാസുദേവൻ അടിത്തിരുപ്പാട് ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവിൽ പഴേടത്ത് നീലകണ്ഠൻ അടിത്തിരുപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്..

സാധാരണ ദ്വാദശി പണ സമർപ്പണ ത്തിന് ശേഷം ഗോപുര നട അടച്ച് വൈകീട്ട് നാലിന് മാത്രമെ തുറക്കാറുള്ളു . ഇത്തവണ , ക്ഷേത്രം പൂർണമായി അടച്ചിടാതെ ഭക്തരെ കൊടി മരത്തിന് മുന്നിൽ നിന്ന് തൊഴാൻ ദേവസ്വം അനുവദിച്ചു . ഇത് അയ്യപ്പ ഭക്തർ അടക്കമുള്ള ആയിരകണക്കിന് ഭക്തർക്ക് ദർശന സൗഭാഗ്യം ലഭിക്കാൻ ഹേതുവായി

ദ്വാദശി ഊട്ടിലും ആയിരങ്ങൾ പങ്കു കൊണ്ടു. . കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്ക ഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടായിരുന്നത് . വ്യാഴാഴ്ച . ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്.

Vadasheri Footer