Post Header (woking) vadesheri

ഗുരുവായൂര്‍ ഏകാദശിയുടെ രണ്ടാം ദിനത്തിലും അത്യഭൂർവ്വ ഭക്തജനതിരക്ക്.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ രണ്ടാം ദിനത്തിലും അത്യഭൂർവ്വ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് അവധി ദിനമായതിനാൽ മത്സര ബുദ്ധിയോടെയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് . മണിക്കൂറുകൾ വരിനിന്നാണ് പലർക്കും ദർശന സൗഭാഗ്യം ലഭിച്ചത് . ഭക്തരുടെ വരി നിയന്ത്രണത്തിന്റെ അപാകത കാരണം കിഴക്കേ നടപന്തലിൽ സത്രം ഗേറ്റിന് സമീപം ഭക്തർ എലി മഞ്ചയിൽ കുടുങ്ങിയ അവസ്ഥയിലായി .

Ambiswami restaurant

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ കിഴക്കേ നടയിലെ രണ്ടാം ഗേറ്റ്അടച്ച് ക്ഷേത്ര നടയിലേക്ക് ആളുകൾ വരുന്നത് പോലും പോലീസ് തടഞ്ഞു. ബാരിക്കേഡ് കാരണം നടപന്തലിന്റെ തെക്ക് ഭാഗത്തെ കച്ചവടക്കാർക്ക് ഈ ഏകാദശി ” ദുരിത ഏകാദശിയായി ” മാറി . ദർശനത്തിനു ഉള്ളവരുടെ വരിയും പ്രസാദ ഊട്ട് കഴിക്കാനുള്ളവരുടെ വരിയും ക്ഷേത്രത്തിന് ചുറ്റം നടപന്തലിൽ തന്നെ ഒരുക്കിയതിനാൽ എല്ലാ സ്ഥവും ഭക്ത നിബിഡമായി . തിരക്ക് നിയന്ത്രിക്കാൻ ദേവസ്വവും, പോലീസും മറ്റു സംവിധാനങ്ങളെ കുറിച്ച് ആലോചിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.

Second Paragraph  Rugmini (working)

. ക്ഷേത്രത്തില്‍ മൂന്നുനേരമായി നടന്ന വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക് ഭഗവാന്‍ സ്വര്‍ണ്ണ കോലത്തിലാണ് എഴുന്നെള്ളിയത്. പുഞ്ചിരിതൂകിനില്‍ക്കുന്ന ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങാനെത്തിയ ഭക്തജനത്തിന് ദര്‍ശന സായൂജ്യമേകി. കോട്ടപ്പടി സന്തോഷ് മാരാരുടെ മേളപ്രമാണത്തില്‍ രാവിലേയും, ഉച്ചയ്ക്കും നടന്ന കാഴ്ച്ചശീവേലിയ്ക്ക് ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണകോലമേറ്റി. കൊമ്പന്മാരായ ഗോപാലകൃഷ്ണനും, ചെന്താമരാക്ഷനും ഇടംവലം പറ്റാനകളായി.

Third paragraph

പതിനായിരക്കണക്കിന് ഭക്തരാണ് ഭഗവാന്റെ ഏകാദശി പ്രസാദ ഊട്ടില്‍ പങ്കുകൊണ്ടത്. വൈകീട്ട് മൂന്നു മണി വരെ ഭക്തർക്ക് ഭക്ഷണം നൽകി വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂര്‍ ശശി മാരാരും, സംഘവും അവതരിപ്പിച്ച തായമ്പകയും ഉമ്ടായിരുന്നു. കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണകോലമേറ്റി കൊമ്പന്മാരായ ഗോപാലകൃഷ്ണനും, ചെന്താമരാക്ഷനും ഇടം വലം പറ്റാനകളായി രാത്രി വിളക്കെളുന്നെള്ളിപ്പും നടന്നു. വിളക്കെഴുന്നെള്ളിപ്പിന്റെ മൂന്നാംപ്രദക്ഷിണത്തില്‍ പതിനായിരത്തോളം വരുന്ന ചുറ്റുവിളക്കുകള്‍ നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനിന്നു. തിങ്കളഴ്ച നടക്കുന്ന ദ്വാദശി പണസമര്‍പ്പണവും, ചൊവ്വാഴ്‌ച നടക്കുന്ന ത്രയോദശി ഊട്ടോടുംകൂടെ ഈ വര്‍ഷത്തെ ഏകാദശി മഹോത്സവത്തിന് സമാപനമാകും

വൈകീട്ട് ക്ഷേത്ര നഗരിയിൽ മഴ പെയ്തത് തെരുവ് കച്ചവടക്കാർക്ക് തിരിച്ചടിയായി . കാർണിവലിലെ യന്ത്ര ഊഞ്ഞാലിൽ ആടി കൊണ്ടിരുന്നവർ എല്ലാം അപ്രതീക്ഷ മഴയിൽ നനഞ്ഞു കുളിച്ചു . മഴ പെയ്തൊടുകൂടി റോഡുകളിൽ വലിയ വാഹന കുരുക്കും അനുഭവപ്പെട്ടു