Post Header (woking) vadesheri

ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം കുന്നംകുളത്ത് പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ ഗുരുവായൂർ പുത്തൻപല്ലി സ്വദേശി പനക്കൽ വീട്ടിൽ എഡ് വിൻ 26 വടക്കേക്കാട് മൂന്നാംകല്ല് സ്വദേശി തണ്ടേങ്ങാട്ടിൽ വീട്ടിൽ കിരൺ 30 , എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ഗുരുവായൂർ, കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ മാല പൊട്ടിച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. സംഭവത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
അഡീഷണൽ എസ്ഐമാരായ ഷക്കീർ അഹമ്മദ്, നിധിൻ,എ എസ് ഐ പ്രേംജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഗഗേഷ്, ഗിരീശൻ,ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ, പളനിസ്വാമി,വിപിൻദാസ്, എസ് ശരത്ത്, ആഷിഷ് ജോസഫ് , എസ് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്