Post Header (woking) vadesheri

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്ക്കാര വിതരണവും, അനുസ്മരണവും നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ ശിവരാമൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ സ്മാരക സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാര വിതരണവും, അനുസ്മരണവും നടത്തി. തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ ചേർന്ന സദസ്സ് പെരുവനം കുട്ടൻ മാരാർ ഉത്ഘാടനം ചെയ്തു .

Ambiswami restaurant

11,111 രൂപയും , പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന ശിവരാമൻ സ്മൃതി പുരസ്കാരം തായമ്പകാചാര്യൻ പയ്യാവൂർ നാരായണ മാരാർക്ക് പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഫലകവും, പൊന്നാടയും പെരുവനം കുട്ടൻ മാരാർക്ക് സമ്മാനിച്ചു.

Second Paragraph  Rugmini (working)

ട്രസ്റ്റ് ചെയർമാൻ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോഡിനേറ്റർ ബാലൻ വാറണാട്ട് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കൺവീനർ ജോതി ദാസ് ഗുരുവായൂർവെള്ളി തിരുത്തി ഉണ്ണി നായർ, ശശി വാറണാട്ട്, തിരുവല്ല രാധാകൃഷ്ണൻ ,കോട്ടപ്പടി സന്തോഷ് മാരാർ, കലാമണ്ഡലം രാജൻ, കോട്ടപ്പടി രാജേഷ് മാരാർ , കെ.ടി.ശിവരാമൻ നായർ ,അബ്ദുട്ടി കൈതമുക്ക്, ഷൺമുഖൻ തെച്ചിയിൽ, വി.ബാലകൃഷ്ണൻ നായർ, ചൊവ്വല്ലൂർ ഉണ്ണികൃഷ്ണൻ, രാജേഷ് പുതുമന, ശങ്കരപുരം പ്രകാശൻ, എം. സുകുമാരൻ കൃഷ്ണനാട്ടം, എന്നിവർ സംസാരിച്ചു.