Header 1 vadesheri (working)

ഗുരുവായൂർ കേശവന് ശ്രദ്ധാഞ്ചലി അർപ്പിച്ച് ഇളമുറക്കാർ .

Above Post Pazhidam (working)

ഗുരുവായൂർ : അരനൂറ്റാണ്ടുകാലം ശ്രീ ഗുരുവായൂരപ്പൻ്റെ സ്നേഹ വാൽസല്യങൾ ഏറ്റുവാങ്ങി ഭക്തജനങ്ങളുടെ ഇഷ്ട മിത്രമായി മാറിയ ഗജരാജൻ ഗുരുവായൂർ കേശവന് ആനത്തറവാട്ടിലെ ഇളമുറക്കാരുടെ ശ്രദ്ധാഞ്ജലി. കേശവൻ സ്മൃതി ദിനത്തിൽ ശ്രീവൽസം അതിഥി മന്ദിര വളപ്പിലെ നവീകരിച്ച കേശവൻ്റെ പ്രതിമയുടെ സമർപ്പണവും നടത്തി. രാവിലെ ഏഴു മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും ഗജവീരൻ ഇന്ദ്ര സെൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 15 ഗജവീരൻമാരുടെ അകമ്പടിയോടെ ഗജഘോ ഷയാത്രയ്ക്ക് നേതൃത്വം നൽകി.

First Paragraph Rugmini Regency (working)

ഗജവീരൻമാരായ ബൽറാം ശ്രീഗുരുവായൂരപ്പൻ്റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ചായിരുന്നു ഗജ ഘോഷയാത്രയിൽ അണിനിരന്നത്. ഗജഘോഷയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേ നടയിലൂടെ ശ്രീവൽസത്തിലെത്തി. ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യമർപ്പിച്ച് ഗജവീരൻ ഇന്ദ്രസെന്നും ആനത്തറവാട്ടിലെ ഇളമുറക്കാരും ശ്രദ്ധാഞ്ചലിയർപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.. വി.കെ. വിജയൻ നവീകരിച്ച കേശവൻ്റെ പ്രതിമയും മണ്ഡപവും ഭക്തർക്ക് സമർപ്പിച്ചു. ഭദ്രദീപം തെളിയിച്ചായിരുന്നു ചടങ്ങ്. ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.