Header 1 vadesheri (working)

ആനന്ദനിർവൃതിയുടെ കുളിർമ്മയേകി പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ : നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകർക്കും , ഭക്തർക്കും ആനന്ദനിർവൃതിയുടെ കുളിർമ്മയേകി .ചെമ്പൈ സംഗീതമണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി . ദശമി നാളിൽ രാവിലെ കർണാടക സംഗീതലോകത്തെ പ്രഗർ അണിനിരന്നുള്ള പഞ്ചരത്നകീർത്തനാലാപനം , സംഗീതോത്സവത്തിലെ പരമ പ്രധാനമാണ് . ‘ശ്രീംഗണപതിം’ എന്നുതുടങ്ങുന്ന സൗരാഷ്ട്രരാഗത്തിലുള്ള ഗണപതിസ്തുതിയില്‍ ആണ് കച്ചേരി ആരംഭിച്ചത് .

First Paragraph Rugmini Regency (working)

തുടർന്ന് ത്യാഗരാജ സ്വാമികൾ തന്റെ സംഗീതകൃതികളിൽ പഞ്ചരത്നങ്ങളായി തിരഞ്ഞെടുത്ത നാട്ടരാഗത്തിലെ ‘ജഗദാനന്ദ’, ഗൗളരാഗത്തിലെ ‘ദുഡുകുഗല’, ആരഭിയിലെ ‘സാധിഞ്ചനേ’, വരാളിയിലെ ‘കനകരുചിതാ’ എന്നീ കീര്‍ത്തനങ്ങള്‍ക്കു ശേഷം ശ്രീരാഗത്തിലെ പ്രശസ്തമായ ‘എന്തൊരു മഹാനുഭാവലു എന്നീ കീർത്തനങ്ങൾ അലപോലെയൊഴുകിയപ്പോൾ ആസ്വാദകവൃന്ദം അതിൽ ലയിച്ച് ചേർന്ന് പാടി .

Second Paragraph  Amabdi Hadicrafts (working)

വേദിയിൽ വായ്പ്പാട്ടിന് ടി വി ഗോപാലകൃഷ്ണൻ ചേർത്തല ഡോ : രംഗ നാഥ ശർമ്മ ,,താമരക്കാട് ഗോവിന്ദൻ നമ്പൂതിരി ,ഡോ വി ആർ ദിലീപ് കുമാർ ,വെച്ചൂർ ശങ്കർ ,ആയാം കുടി മണി , ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി തെങ്കര മഹാരാജ് , പി കെ ശേഷാദ്രീഈശ്വർ , കൊല്ലം ബാലമുരളി , പർവതീപുരം പത്മനാഭ അയ്യർ ഡോ ഗുരുവായൂർ മണികണ്ഠൻ വെള്ളിനേഴി സുബ്രഹ്മണ്യൻ ചേപ്പാട് എ വി വാമനൻ നമ്പൂതിരി , ചെങ്കോട്ട ഹരിഹരൻ സുബ്രഹ്മണ്യൻ , ആർ വി വിശ്വനാഥൻ, ആറ്റുവശേരി മോഹനൻ പിള്ള ,,, കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ, മൂഴിക്കുളം ഹരികൃഷ്ണൻ, മൂഴിക്കുളം വിവേക് , ഗീത കൃഷ്ണൻ ,ഡോ സദനം ഹരി കുമാർ , കുത്തന്നൂർ മോഹനകൃഷ്ണൻ , ദോ ബി അരുന്ധതി , വിജയലക്ഷ്മി സുബ്രമണ്യൻ , മാതംഗി സത്യമൂർത്തി , ഡോ ഭാവന രാധാകൃഷ്ണൻ , ഗീത ദേവി വാസുദേവൻ , പി എസ് സീതാലക്ഷ്മി , ഗുരുവായൂർ ഭാഗ്യലക്ഷ്മി, പുഷ്പ രാമകൃഷ്ണൻ , എൻ പ്രിയ ദര്ശിനി സുനിൽ ,,ശാന്തള ,ശർമിള , മഹിത വർമ്മ , ശ്രീ രഞ്ജിനി കോടമ്പള്ളി , മഞ്ചുഷ എന്നിവർ അണിനിരന്നു

വയലി നിൽ തിരുവിഴ ശിവാനന്ദൻ , ഈശ്വര വർമ്മ ,ആറ്റുകാൽ ബാലസുബ്രഹ്‍മണ്യം , വയല രാജേന്ദ്രൻ , കുമ്മനം ഉപേന്ദ്ര നാഥ്‌ ആനാട് ജയറാം , തിരുവിഴ ഉല്ലാസ് , തിരുവിഴ വിജു വി എസ് ആനന്ദ് , മാഞ്ഞൂർ രജി ത്ത്, ഇ പി രമേഷ്, കൊട്ടാരത്തിൽ സതീശ് വർമ്മ വിഷ്ണു ചന്ദ്ര മോഹൻ , പുല്ലാങ്കുഴിലിൽ ഡോ പി പത്മേഷ് എന്നിവരും,

മൃദംഗത്തിൽ പ്രാഫ . വൈക്കം പി എസ് വേണുഗോപാൽ , എൻ . ഹരി . ഡോ . കുഴൽമന്ദം രാമകൃഷ്ണൻ , കെ ജയകൃഷ്ണൻ , പാറശാല രവി , പാലക്കാട് മഹേഷ് കുമാർ , നെയ്‌വേലി രാമചന്ദ്രൻ , പി ബി കൃഷ്ണൻ അയ്മനം സജീവ് , ജ്ഞാനേഷ് നായിക് , അരുൺ ചന്ദ്ര ഹാ സൻ , ആലുവ ഗോപാലകൃഷ്ണൻ , ഇടക്കയിൽ നന്ദകുമാർ , ജ്യോതിദാസ് എന്നിവരും പക്കമേളമൊരുക്കി

പഞ്ചരത്നം ആസ്വദിക്കാനായി എൻ കെ അക്ബർ എം എൽ എ , നഗരസഭ ചെയർമാൻ എം കൃഷ്ണ ദാസ് , ദേവസ്വം ചെയർ മാൻ ഡോ : വി കെ വിജയൻ , ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങൾ , അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ഗുരുവായൂർ എ സി പി കെ ജി സുരേഷ് തുടങ്ങിയവർ സദസിൽ ഉണ്ടായിരുന്നു