ഡോ : ഗുരുവായൂർ കെ മണികണ്ഠന്റെ വീണ കച്ചേരി ശ്രദ്ധേയമായി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ഡോ : ഗുരുവായൂർ കെ മണികണ്ഠൻ അവതരിപ്പിച്ച വീണ കച്ചേരി ശ്രദ്ധേയമായി . സാവേരി രാഗത്തിൽ പരി പാഹി ( ആദി താളം ) എന്ന കീർത്തനത്തോ ടെയാണ് മിനി സ്‌പെഷൽ കച്ചേരി ആരംഭിച്ചത് . തുടർന്ന് സഹാന രാഗത്തിൽ വന്ദനാമു ( ആദി താളം ), വരാളി രാഗത്തിൽ ഇതി ജന്മാമിതി ( താളം മിശ്ര ചാപ് )എന്നീ കീർത്തനങ്ങൾ ആലപിച്ചു .അവസാനമായി ദ്വിജ വന്തി രാഗത്തിൽ ഒരു നേരമെങ്കിലും ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് കച്ചേരി പരിസമാപ്തി കുറിച്ചത് .കലാമണ്ഡലം കൃഷ്ണ കുമാർ മൃദംഗത്തിലും വെള്ളി നേഴി സതീഷ് ഘടത്തിലും പക്കമേളമൊരുക്കി
മിനി സ്‌പെഷൽ കച്ചേരിയിൽ വൈകീട്ട് ആറു മുതൽ 6.30 വരെ ബിന്ദു സുരേഷ് സംഗീതാർച്ചന നടത്തി പി വിജയൻ കോഴിക്കോട് വയലിനിലും ഹരീഷ് ആർ മേനോൻ മൃദംഗത്തിലും ശ്യാം കുമാർ ഘടത്തിലും പിന്തുണ നൽകി
തുടർന്ന് ലാലു സുകുമാരൻ സംഗീതാർച്ചന നടത്തിആര്യ ദത്ത വയലിനിലും ട്രിവാൻഡ്രം എ ഹരിഹരൻ മൃദംഗത്തിലും നൂറനാട് രാജൻ ഗഞ്ചിറയിലും പക്കമേളം ഒരുക്കി ബുധനാഴ്ച അർധരാത്രി വരെ 134 പേരാണ് സംഗീതാർച്ചന നടത്തി യത് . ഭഗവൽ സന്നിധിയിലെ സംഗീതോത്സവത്തിൽ ഇത് വരെ 2234പേർക്കാണ് സംഗീതാർച്ചന നടത്താൻ അവസരം ലഭിച്ചത്